ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിൽ ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടു വരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ. ആേൻറാ ആൻറണി എം.പി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനോട് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിന് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന മറുപടി മാത്രമാണ് രവിശങ്കർ പ്രസാദ് നൽകിയത്.
നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്രസർക്കാർ നിയമ നിർമാണം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനോട് ആദ്യം മുതൽ അനുകൂലമായല്ല കേന്ദ്രസർക്കാർ പ്രതികരിച്ചിരുന്നത്. നിയമമന്ത്രിയുടെ മറുപടിയോടെ സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ തൽക്കാലത്തേക്ക് ഓർഡിനൻസ് ഇറക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ചുള്ള വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹരജികളിൽ വൈകാതെ തന്നെ കോടതി ഉത്തരവ് പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.