ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപുരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം. കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞ ജനങ്ങൾ കറുത്ത കൊടിയുയർത്തുകയും വാഹനത്തിന് നേരെ ചെളിയെറികയും ചെയ്തു.
കേന്ദ്ര മന്ത്രിയെ ചിലർ തള്ളുകയും ചെയ്തു. സ്ത്രീകൾ ചൂലുയർത്തിയാണ് പ്രതിഷേധവുമായി ഇറങ്ങിയത്. പ്രളയത്തിൽ സർക്കാർ ഭാഗത്ത് നിന്നും കെടുകാര്യസ്ഥതയുണ്ടായെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രളയത്തിന് മുന്നറിയിപ്പ് നൽകിയില്ലെന്നും ജില്ല ഭരണകൂടത്തിന്‍റെ പരാജയമാണ് അതെന്നും നാട്ടുകാർ ആരോപിച്ചു.
പ്രതിഷേധത്തെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. സഹായം ജനങ്ങൾ ലഭിക്കാൻ വൈകിയതിലുള്ള പ്രതിഷേധമാണെന്നും മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചില്ലെന്നും ഷിയോപുർ പൊലീസ് മേധാവി സമ്പദ് ഉപാധ്യായ പറഞ്ഞു. മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളിലായുണ്ടായ മഴക്കെടുതിയിൽ മരണം 12 ആയി ഉയർന്നിരുന്നു. ഗ്വാളിയാർ-ചമ്പൽ മേഖലകളിലാണ് മരണം നാശനഷ്ടവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.