മുംബൈ: മകളെയും സുഹൃത്തുക്കളെയും ആൺകുട്ടികളുടെ സംഘം ശല്യംചെയ്തെന്ന് ആരോപിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രക്ഷ ഖഡ്സെ പൊലീസിൽ നേരിട്ടെത്തി പരാതിനൽകി.
മുക്തായ്നഗർ, കൊത്താലി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന സന്ത് മുക്തായ് യാത്രക്കിടെ മകളെ പിന്തുടർന്ന് ശല്യം ചെയ്തെന്നാണ് പരാതി. ഞായറാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഒപ്പം പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി പരാതി സമര്‍പ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രത്യേക രാഷ്ട്രീയ പാർട്ടിക്കാരാണ് ഇതിന് പിന്നിലെന്നും ചിലരെ അറസ്റ്റ് ചെയ്തെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സുരക്ഷവലയമുള്ള കേന്ദ്രമന്ത്രിയുടെ മകൾക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്ത്രീകൾ സുരക്ഷിതരല്ലെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും പ്രതികൾക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസിൽ സമ്മർദം ചെലുത്തി മന്ത്രിക്ക് പൊലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നുവെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.