ലഖ്നോ: യു.പിയിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം. ഒമ്പത് മണ്ഡലങ്ങളിൽ ബി.ജെ.പി ആറിടത്തും ആർ.എൽ.ഡി ഒരിടത്തും ജയിച്ചു. രണ്ട് മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടിയും മുന്നേറി. കുണ്ടർകി, ഖൈർ, ഗാസിയാബാദ്, ഫുൽപൂർ, കത്തേഹരി, മജ്ഹാവൻ എന്നീ സീറ്റുകളാണ് ബി.ജെ.പി നേടിയത്. മീരാപൂർ ആർ.എൽ.ഡി സ്വന്തമാക്കി.
കർഹാൽ, സിസാമൗ എന്നിവിടങ്ങളിലാണ് എസ്.പി ജയിച്ചുകയറിയത്. കഴിഞ്ഞതവണ എസ്.പി ജയിച്ച കുണ്ടർകി, കത്തേഹരി സീറ്റുകളാണ് ബി.ജെ.പി പിടിച്ചത്. കുണ്ടർകിയിൽ ബി.ജെ.പിയുടെ രാംവീർ സിങ് എസ്.പിയുടെ ശുംഭുൽ റാണയെ തോൽപിച്ചു.
ഗാസിയാബാദിൽ ബി.ജെ.പിയുടെ സഞ്ജീവ് ശർമയും വൈറിൽ സുരേന്ദർ ദിലറും ജയിച്ചു. ഫുൽപൂരിൽ ദീപക് പട്ടേൽ, മജ്ഹാവനിൽ ഷുചിസ്മിത മൗര എന്നിവരാണ് ജയിച്ച മറ്റ് ബി.ജെ.പിക്കാർ. കർഹാലിൽ എസ്.പിയുടെ തേജ് പ്രതാപ് യാദവും സിസാമൗവിൽ നസീം സോളങ്കിയും ജയിച്ചു. മീരാപൂരിൽ ആർ.എൽ.ഡിയുടെ മിതിലേഷ് പാലാണ് ജയിച്ചത്. ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസ് മത്സരിച്ചിരുന്നില്ല. ഒറ്റക്ക് മത്സരിച്ച ബി.എസ്.പിയുടേത് ദയനീയ പ്രകടനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.