അതീഖ് അഹ്മദിന്‍റെ മകന്‍റെ വധം; അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷൻ രൂപീകരിച്ച് യു.പി സർക്കാർ

ലഖ്നോ: കൊല്ലപ്പെട്ട ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‍വാദി പാർട്ടി മുൻ എം.പിയുമായ അതീഖ് അഹ്മദിന്‍റെ മകൻ അസദിന്‍റെ കൊലപാതകം അന്വേഷിക്കാൻ രണ്ടംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ച് ഉത്തർപ്രദേശ് സർക്കാർ. ഝാ​ൻ​സി​യി​ൽ നടന്ന ഏറ്റുമുട്ടൽ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയമിച്ച് കഴിഞ്ഞദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രിൽ 13ന് ഝാ​ൻ​സി​യി​ൽ യു.​പി പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​വു​മാ​യു​ള്ള(എ​സ്.​ടി.​എ​ഫ്) ഏ​റ്റു​മു​ട്ട​ലി​ലാണ് അസദിനെയും സഹായി ഗുലാം ഹസനെയും പൊലീസ് വധിച്ചത്. ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്നു അസദ്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് എസ്.പിയും ബി.എസ്.പിയും ആരോപിക്കുന്നത്.

പിന്നാലെ പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് വൈദ്യപരിശോധനക്ക് എത്തിയ അതീഖിനെയും സഹോദരനെയും മൂന്നംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അതീഖിന്‍റെ കൊലപാതകം അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമിറ്റിയെയും ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - UP Forms Judicial Panel To Probe Killing Of Gangster Atiq Ahmed's Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.