ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ഇന്ധനവില വർധനയിൽ നട്ടം തിരിയുേമ്പാൾ ഉത്തരവാദിത്തം യു.പി.എ സർക്കാറിന്‍റെ തലയിൽ കെട്ടിവെച്ച് ബി.ജെ.പിയും കേന്ദ്രസർക്കാറും. 2004-2014 യു.പി.എ കാലഘട്ടത്തിൽ 'ഓയിൽ ബോണ്ട്' ഉപയോഗിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ സാമ്പത്തിക തട്ടിപ്പാണ് വില വർധനക്ക് കാരണമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
വിഷയത്തിൽ രാഷ്ട്രീയക്കാരെ തഴഞ്ഞ് 'രാഷ്ട്രീയക്കാരല്ലാത്ത ചിലർ' തീരുമാനങ്ങൾ എടുക്കുകയായിരുന്നുവെന്നും മൻമോഹൻ സിങ്ങിനെ ലക്ഷ്യമാക്കി അവർ ആരോപിച്ചു.
ഇന്ധനമേഖലയിൽ സബ്സിഡിക്ക് വേണ്ടി യു.പി.എ സർക്കാർ ഓയിൽ ബോണ്ടുകളുണ്ടാക്കി. ചില പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സബ്സിഡി നൽകുന്നതിനായിരുന്നു ഇത്തരം ബോണ്ടുകൾ. ഓയിൽ ബോണ്ട് കടപത്രം ഇറക്കി യു.പി.എ സർക്കാർ കടബാധ്യത വരുത്തിവെക്കുകയായിരുന്നുവെന്നും പറയുന്നു.
ഈ വർഷം 1,30,701 കോടി രൂപ കടപത്രത്തിന്‍റെ കടം വീട്ടണം. അതിൽ 10,000 കോടി രൂപ അവർക്ക് പലിശ നൽകണമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
ബന്ധപ്പെട്ട സർക്കാറും ഉദ്യോഗസ്ഥരും സാമ്പത്തിക ഉപദേശകരും റിസർവ് ബാങ്ക് ഗവർണർമാരുമെല്ലാം ഇതിന്‍റെ ഉത്തരവാദികളാണ്. തുടർന്നുവന്ന സർക്കാറിന് കടപത്രത്തിന്‍റെ ഭാരവും കൈമാറി. രാഷ്ട്രീയക്കാരല്ലാത്തവർ നടത്തിയ കൃത്യവിലോപത്തിന്‍റെ ഉത്തരവാദിത്തം രാഷ്ട്രീയക്കാർ ഏറ്റെടുക്കേണ്ടി വരുന്നുവെന്നും പറയുന്നു.
ചെറിയ തുകയല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ സർക്കാർ സാമ്പത്തിക പരിപാടികളിൽ അവയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ഏഴുവർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കടപത്രത്തിന്‍റെ 70,000 കോടിയുടെ പലിശ മാത്രം കൊടുത്തുതീർത്തു. എന്നാൽ, ഇത്തവണ കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ചത് 35,000 കോടി മാത്രമാെണന്നതാണ് ഇതിന്‍റെ വിരോധാഭാസമെന്നും അവർ പറയുന്നു.
ബി.ജെ.പി നേതാവ് അമിത് മാളവ്യയടക്കം പത്ര റിേപ്പാർട്ട് പങ്കുവെച്ച് യു.പി.എ സർക്കാറിനും മൻമോഹൻ സിങ്ങിനുമെതിരെ രംഗത്തെത്തി. യു.പി.എ സർക്കാറിന്‍റെ കെടുകാര്യസ്ഥതയാണ് ഇന്ധനവില വർധനക്ക് കാരണമെന്ന് വരുത്തിതീർക്കാനാണ് ഇവരുെട നീക്കം.
അതേസമയം, സർക്കാറും ബി.ജെ.പിയും മുടന്തൻ ന്യായങ്ങൾ നിരത്തുകയായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ആറാഴ്ചയിൽ മാത്രം ഏഴു രൂപയാണ് മോദി സർക്കാർ ഇന്ധനത്തിന് വർധിപ്പിച്ചത്. ഇത്രയും വലിയ വർധന എന്തിനുവേണ്ടിയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് അമിതാഭ് ദുബെയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.