ന്യൂഡൽഹി: വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമുള്ള പ്രതിയുടെ വാദത്തിനെതിരെ പരാതിക്കാരി. മിശ്രയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്കിയ അപേക്ഷയില്‍ വാദംകേൾക്കുന്നതിനിടെയാണ് മിശ്രയുടെ അഭിഭാഷകൻ കുറ്റം പരാതിക്കാരിക്കുമേല് കെട്ടിവെക്കാന്‍ ശ്രമിച്ചത്.
എന്നാൽ, പ്രതിയുടെ വാദങ്ങൾ പരസ്പര വിരുദ്ധമാണെന്നും ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നതിനു പകരം കള്ളവും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു. ഇത് ഇരയെ കൂടുതല്‍ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ നവംബര്‍ 26നായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.