ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പരാഗ് മദൂക്കർ ദാക്തേ . ഇതുമായി ബന്ധപ്പെട്ട് പഴയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടുതീയുണ്ടായ കുറച്ച് സംഭവങ്ങൾ മാത്രമാണ് ഈ വർഷം ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തതെന്നും ദാക്തേ അറിയിച്ചു.
ഉത്തരാഖണ്ഡിൽ വലിയ കാട്ടുതീ ഉണ്ടായിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ദക്ഷിണേന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ളതാണ്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിെൻറ ഭാഗമായ ഗാർവാൽ ഹിമാലയത്തിൽ മഴയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉത്തരാഖണ്ഡിൽ 2019ലും 2020ലും ഉണ്ടായ കാട്ടുതീ സംബന്ധിച്ച കണക്കുകൾ താരതമ്യം ചെയ്ത് ബോളിവുഡ് നടൻ രൺദീപ് ഹൂഡ രംഗത്തെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ കാട്ടുതീയെ ആസ്ട്രേലിയ, ആമസോൺ എന്നിവിടങ്ങളിലുണ്ടായ സംഭവവുമായി താരതമ്യം ചെയ്യരുെതന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.