ഡറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്റസകളെക്കുറിച്ചുള്ള സർവേ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. മദ്റസകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷനായി ചുമതലയേറ്റ ശദാബ് ഷംസ് സർവേയെ ന്യായീകരിച്ചതിനു പിന്നാലെയായിരുന്നു ധാമിയുടെ പ്രതികരണം. മദ്റസകളിൽ ആധുനിക വിദ്യാഭ്യാസം നടപ്പാക്കണമെന്നും ഷംസ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത 103 മദ്റസകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.