ഡെറാഡൂൺ: പൊലീസ് സ്റ്റേഷനിൽ സ്ത്രീയെ ക്രൂരമായി മർദിക്കുകയും ഷോക്കേൽപ്പിച്ചെന്നും പരാതി. ഉത്തരാഖണ്ഡിലെ ജോഗിവാല സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് സംഭവം. മഞ്ജു എന്ന സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
മൊഹ്കാംപൂർ പ്രദേശത്തെ ഒരു വീട്ടിൽ ജോലിക്കാരിയായിരുന്നു മഞ്ജു. മെയ് 14ന് വിവാഹ ചടങ്ങിനായി വീടിന്‍റെ ഉടമയും കുടുംബവും ഡൽഹിയിൽ പോയ സമയം ഇവിടെ മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് മഞ്ജുവിനെ സ്റ്റേഷനിലെത്തിച്ചത്. പൊലീസുകാർ മഞ്ജുവിനെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചവിട്ടിയെന്നും ഇവരുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. പലതവണ ഷോക്കേൽപ്പിച്ചെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ട്.
പരിക്കേറ്റ മഞ്ജുവിനെ പൊലീസുകാർ തന്നെയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ വീട്ടുകാർ മാറ്റി. മഞ്ജുവിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, സംഭവ ദിവസം സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന ദീപക് െെഗറോളയെ സസ്പെന്‍റ് ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ജൻമജയ് ഖണ്ഡൂരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.