ന്യൂഡൽഹി: രാജ്യസഭാ എം.പിമാരായി ഡോ. വി. ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ചേംബറിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ വി. ശിവദാസൻ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് പദത്തിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായാണ് മാധ്യമപ്രവർത്തനത്തിലേക്ക് കടന്നുവന്നത്.
അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.