ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ ഇന്ത്യയിൽ മരണത്തിന്‍റെ സാധ്യത 0.4% ആയി കുറച്ചെന്ന് പഠനം.കോവിഡ് -19 വാക്സിന്റെ കുത്തിവയ്പിന് ശേഷം രോഗബാധിതരായവരിൽ 0.4 ശതമാനം പേർ മരണപ്പെട്ടു. 10 ശതമാനം പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിനു നേതൃത്വം നൽകിയ നിവേദിത ഗുപ്ത പറഞ്ഞു.
രാജ്യത്ത് ഇതുവരെ ജനസംഖ്യയുടെ 5.7% മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂ.കോവിഡ് വാക്സിനുകൾക്ക് രോഗികളുടെ മരണവും ആശുപത്രിയിൽ പ്രവേശിക്കുന്നതും ഗണ്യമായി തടയാൻ കഴിയും. പഠനത്തിൽ വിശകലനം ചെയ്തവരിൽ 592 പേർക്ക് രണ്ട് വാക്സിൻ ഡോസുകളും 85 പേർക്ക് ഒരു ഡോസും മാത്രമേ ലഭിച്ചുള്ളൂ. ഇന്ത്യ പ്രധാനമായും ആസ്ട്രാസെനെക പിഎൽസിയുടെ കോവിഷീൽഡാണ് ഉപയോഗിക്കുന്നത്.
ഡെൽറ്റ മ്യൂട്ടേഷനുകൾ
വാക്സിനേഷന് ശേഷമുള്ള അണുബാധകളെക്കുറിച്ച് നടത്തിയ രാജ്യവ്യാപക പഠനത്തിൽ, ഡെൽറ്റയുടെ രണ്ട് പുതിയ പരിവർത്തനങ്ങളുടെ തെളിവുകളും ഗവേഷണസംഘം കണ്ടെത്തി - ഡെൽറ്റ എ.വൈ 1, ഡെൽറ്റ എ.വൈ .2 - ചില സാമ്പിളുകളിൽ പഴയ വേരിയന്‍റുകളായ ആൽഫ, കാപ്പ എന്നിവയും കണ്ടെത്തി.
ഡെൽറ്റയിൽ നിന്നുള്ള രണ്ടാമത്തെ തരംഗത്തിൽ മെയ് മാസം തുടക്കത്തിൽ ഇന്ത്യയിൽ ദിവസേനയുള്ള അണുബാധകൾ 400,000ത്തിനു മുകളിലായായിരുന്നു. ഇത് ആശുപത്രികളും ശ്മശാനങ്ങളും നിറയാനിടയാക്കി.മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ അണുബാധകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും വ്യാപനം ഉണ്ടാകാതിരിക്കാൻ ഫലപ്രദമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.