വഡോദര: മഹാരാജ സായാജിറാവു യൂനിവേഴ്സിറ്റിയിലെ സംസ്കൃതം ഡിപാർട്മെന്റിനു മുന്നിൽ ദമ്പതികൾ നമസ്കരിച്ച സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി രംഗത്ത്. യൂനിവേഴ്സിറ്റിയിലെ സംസ്കൃതം ഡിപാർട്മെന്റിനു മുന്നിൽ നിന്ന് ദമ്പതികൾ നമസ്കരിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വിഡിയോ വിവാദത്തിന് തിരികൊളുത്തിയിരുന്നു. യൂനിവേഴ്സിറ്റി അധികൃതർ മുസ്‍ലിം ദമ്പതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി ജോയിന്റ് സെക്രട്ടറി കാർത്തിക് ജോഷി ആണ് രംഗത്ത് വന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ശനിയാഴ്ച കൊമേഴ്സ് ബിരുദ വിദ്യാർഥികളുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നിരവധി വിദ്യാർഥികളുടെ രക്ഷിതാക്കളും യൂനിവേഴ്സിറ്റി കാംപസിൽ എത്തിയിരുന്നു. വിദ്യാർഥികളോട് ക്യാപസിൽ അത്തരം മതപരമായ ആചാരങ്ങൾ വിലക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പുറത്തുനിന്നെത്തുന്നവർക്ക് അത്തരത്തിലുള്ള നിർദേശങ്ങൾ നൽകുന്നത് പ്രായോഗികമല്ല എന്നാണ് യൂനിവേഴ്സിറ്റി അധികൃതരുടെ വാദം. നമസ്കാര വിഡിയോ കണ്ടിട്ടില്ലെന്നാണ് യൂനിവേഴ്സിറ്റിയിലെ സംസ്കൃതം ഡിപാർട്മെന്റ് ഡീൻ രാംപാൽ ശുക്ല പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.