കപ്പിൾ ഡാൻസിനിടെ ഹൃദയാഘാതം വന്ന് ദാരുണാന്ത്യം; ദുരന്തമായി വിവാഹ വാർഷികാഘോഷം -വിഡിയോ

കപ്പിൾ ഡാൻസിനിടെ ഹൃദയാഘാതം വന്ന് ദാരുണാന്ത്യം; ദുരന്തമായി വിവാഹ വാർഷികാഘോഷം -വിഡിയോ

ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ ഹൃദയാഘാതം വന്ന് മധ്യവയസ്കന് ദാരുണാന്ത്യം. ഷൂ ബിസിനസുകാരനായ വസിം സർവാത് (50) ആണ് 25-ാം വിവാഹ വാർഷികദിനത്തിൽ മരണത്തിന് കീഴടങ്ങിയത്. ആഘോഷത്തിനിടെ ഭാര്യ ഫറയുമായി നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന വസിം, കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പിലിഭിത്ത് ബൈപാസ് റോഡിന് സമീപത്തെ വേദിയിൽ നടന്ന പരിപാടിയിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കുഴഞ്ഞുവീണതിനു പിന്നാലെ വസീമിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസിമിന് നേരത്തെ തന്നെ ഹൃദയ സംബന്ധിയായ ആരോഗ്യപ്രശ്നമുണ്ടാകാമെന്നും തിരിച്ചറിയാൻ കഴിയാതിരുന്നതാകാമെന്നും ഡോക്ടർമാർ പറഞ്ഞു.

Tags:    
News Summary - Video: UP man dancing with wife on 25th anniversary collapses, dies of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.