ചെന്നൈ: '2031 ജോസഫ് വിജയ് എനും നാൻ' എന്നാരംഭിക്കുന്ന തമിഴ് സത്യപ്രതിജ്ഞാവാചകത്തോടെ നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് സൂചന നൽകി ആരാധകർ മധുര നഗരത്തിൽ വ്യാപകമായി പതിച്ച വാൾപോസ്റ്ററുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. 2021ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്ല തെരഞ്ഞെടുപ്പ്.. നിങ്ങളാണ് തമിഴകത്തിെൻറ ആത്യന്തിക പരിഹാരം' (2021 ഉള്ളാച്ചിയിൽ നല്ല തേർവ്...നീങ്കൾ താൻ തമിഴകത്തിൻ ഇറുതി തീർവ്) എന്ന വാചകവുമുണ്ട്.
വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് പോലുള്ള ചിത്രവും കാണാം. ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 'ഇളയ ദളപതി വിജയ് മക്കൾ ഇയക്കം' 169 സീറ്റുകളിൽ മത്സരിച്ച് 110 എണ്ണത്തിൽ വിജയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്വതന്ത്ര സ്ഥാനാർഥികളായാണ് ഇവർ മത്സരിച്ചത്. 13 പേർ എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ടു. പ്രചാരണത്തിന് വിജയ്യുടെ പേരും ചിത്രവും പതാകയും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിന് വിജയ് മൗനാനുവാദം നൽകിയിരുന്നതായാണ് പ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.