ചെന്നൈ: നടൻ വിജയ്യുടെ പാർട്ടിയുടെ പതാക ഈമാസം 22ന് ചെന്നൈ പനയൂരിലെ ഓഫിസിൽവെച്ച് നടക്കുന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്യും. ആരാധക കൂട്ടായ്മയായ ‘വിജയ് മക്കൾ ഇയക്ക’ത്തെ ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) എന്ന രാഷ്ട്രീയ കക്ഷിയാക്കി മാറ്റുകയായിരുന്നു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഫെബ്രുവരിയിലാണ് പാർട്ടി പേര് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.