ഫേസ്​ബുക്കിലൂടെ പ്രവാചക നിന്ദയെന്ന്; ബംഗളൂരുവിൽ അക്രമം, വെടിവെപ്പ്​, മൂന്നുമരണം

ബംഗളൂരു: ഫേസ്​ബുക്കിൽ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തിൽ പോസ്​റ്റിട്ടതി​െൻറ പേരിൽ ബംഗളൂരുവിൽ ജനം തെരുവിലിറങ്ങി. പൊലീസ്​ വെടിവെപ്പിൽ മൂന്നു​പേർ മരിക്കുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി പൊലീസ്​ കമീഷണർ കമൽ പന്ത്​ അറിയിച്ചു. അഡിഷനൽ കമീഷണറടക്കം 60 ഒാളം പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്​. കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി പൊലീസ്​ ​സ്​റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്​. 

രാത്രി പത്തോടെ ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലാണ്​ അക്രമ സംഭവങ്ങൾ തുടങ്ങിയത്​. പുലികേശി നഗറിലെ കോൺഗ്രസ്​ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീനാണ്​ ഫേസ്​ബുക്കിൽ പ്രവാചകൻ മുഹമ്മദ്​ നബിയെ അവഹേളിക്കുന്ന പോസ്​റ്റിട്ടത്​. നവീനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ തെരുവിലിറങ്ങിയ ആളുകൾ നവീ​െൻറ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു.

എം.എൽ.എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറിൽ വീടി​െൻറ ജനൽ ചില്ലുകളടക്കം തകർന്നു. നവീ​െൻറ അറസ്​റ്റ്​​ ആവശ്യപ്പെട്ട്​ ഡി.ജെ. ഹള്ളി, കെ.ജി ഹള്ളി പൊലീസ്​ സ്​റ്റേഷനുകളുടെ​ മുന്നിലും ആളുകൾ തടിച്ചുകൂടി. പൊലിസ്​ സ്​റ്റേഷനു നേരെയും കല്ലേറുണ്ടായി. അക്രമികൾ നിരവധി വാഹനങ്ങൾ കത്തിച്ചു.

അതേസമയം, സംഘർഷം വ്യാപിച്ചതോടെ പ്രദേശത്തെ ക്ഷേത്രത്തിന്​​ സുരക്ഷയൊരുക്കാൻ മുസ്​ലിം യുവാക്കൾ തന്നെ രംഗത്തെത്തി. ഇതി​െൻറ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. 

സംഭവമറിഞ്ഞ്​ പ്രദേശത്തേക്ക്​ വൻ പൊലീസ്​ സന്നാഹം കുതിച്ചെത്തി. ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ രാത്രി 11 ഒാടെ പൊലീസ്​ വെടിവെക്കുകയായിരുന്നുവെന്നാണ്​ പുറത്തു വരുന്ന വിവരങ്ങൾ.

തെറ്റു ചെയ്​തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കിംവദന്തികൾ കേട്ട്​ ആരും അക്രമത്തിനായി ഇറങ്ങിപ്പുറപ്പെടരുതെന്നും എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യർഥിച്ചു. എന്നാൽ, പ്രവാചകനെ അവഹേളിക്കുന്ന പോസ്​റ്റ്​​ താൻ ഫേസ്​ബുക്കിലിട്ടിട്ടില്ലെന്നും ത​െൻറ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടതാണെന്നും നവീൻ പ്രതികരിച്ചു.

വിവാദ ഫേസ്​ബുക്ക്​ പോസ്​റ്റ്​ സംബന്ധിച്ച്​ അന്വേഷണം നടത്തുമെന്ന്​ ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മെ പറഞ്ഞു. കൂടുതൽ പൊലീസുകാരെ സംഘർഷസഥലത്ത്​ വിന്യസിച്ചിട്ടുണ്ട്​. സംഘർഷമുണ്ടാക്കലല്ല പരിഹാരമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.