കെജ്രിവാൾ പഞ്ചാബിൽ ആം ആദ്​മി മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യത

​ന്യൂ​ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാൾ പഞ്ചാബിൽ ആം ആദ്​മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യത. ആം ആദ്​മി നേതാവ്​ മനീഷ്​ സിസോദിയയാണ്​ ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്​. ചൊവ്വാഴ്​ച പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ സിസോദിയ നടത്തിയ പരാമർശമാണ്​ ഇൗ അഭ്യൂഹത്തിന്​  കാരണം നിങ്ങൾ ആം ആദ്​ മിക്ക്​ വോട്ട്​ ചെയ്യുകയാണെങ്കിൽ  കെജ്രിവാളിനാണ്​​ ആ വോട്ട്​ എന്നായിരുന്നു​ പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞത്​.

പഞ്ചാബ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടന്ന പല അഭിപ്രായ സർവേകളും തെരഞ്ഞെടുപ്പിൽ ആം ആദ്​ മി മുന്നേറ്റം നടത്തുമെന്ന്​ പ്രവചിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചിട്ടും ആം.ആദ്​മി ഇതുവരെയായിട്ടും അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ സിസോദിയയുടെ പ്രസ്​താവ​നക്കെതിരെ പഞ്ചാബിലെ മറ്റ്​ പാർട്ടികൾ രംഗത്തെത്തി. പഞ്ചാബിലെ ജനങ്ങളിൽ വിശ്വാസമില്ലാത്തത്​ കൊണ്ടാണ്​ സിസോദിയ ഇത്തരമൊരു പരാമർശം നടത്തിയതെന്ന്​ പഞ്ചാബ്​ ഉപമുഖ്യമന്ത്രി സുഖ്​ബീർ ബാദൽ കുറ്റപ്പെടുത്തി. അരവിന്ദ്​ കെജ്രിവാളി​​െൻറ യഥാർത്ഥ ഉദ്ദേശ്യം ഇപ്പോഴാണ്​ പുറത്ത്​ വന്നതെന്ന്​ കോൺഗ്രസ്​ പ്രതികരിച്ചു. ഫെബ്രുവരി നാലിനാണ്​ പഞ്ചാബ്​ തെരഞ്ഞെടുപ്പ്​​.

Tags:    
News Summary - Vote For AAP Thinking You Are Voting For Arvind Kejriwal, Sisodia Tells Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.