ബംഗളൂരു: കർണാടകയിലെ ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യമാണ് െബല്ലാരിയിൽ നിന്നുള്ള ശ്രീരാമലു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബദാമിയിൽ എതിരിടുന്നത് ശ്രീരാമലുവാണ്. കരുത്തനായ സ്ഥാനാർഥിക്കെതിരെ കളത്തിലിറങ്ങുേമ്പാൾ ഗോപൂജ നടത്തിയാണ് ഇക്കുറി ശ്രീരാമലു വോട്ട് രേഖപ്പെടുത്തിയത്.
കാവി വസ്ത്രമണിഞ്ഞ് ഗോപൂജ നടത്തുന്ന ശ്രീരാമലുവിെൻറ ചിത്രങ്ങൾ ഇതിനകം വൈറലായി കഴിഞ്ഞു. ബദാമിക്കൊപ്പം ബെല്ലാരിക്കടുത്ത മൂലകാൽമുരു എന്ന മണ്ഡലത്തിൽ നിന്നും ശ്രീരാമലു മൽസരിക്കുന്നുണ്ട്. 2010ൽ ചീഫ് ജസ്റ്റിസിന് കൈക്കൂലി നൽകാൻ ശ്രമിക്കുന്ന ശ്രീരാമലുവിെൻറ വീഡിയോ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ജനാർദന റെഡ്ഡിയെ കുറ്റവിമുക്തനാക്കാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം ചീഫ് ജസ്റ്റിസിന് കൈകൂലി നൽകാൻ ശ്രമിച്ചതെന്നാണ് കോൺഗ്രസ് ആരോപണം.
റെഡ്ഡി സഹോദരൻമാരോട് അടുത്ത നിൽക്കുന്ന ശ്രീരാമലു ബി.ജെ.പിയുടെ ഉയർച്ചയിലും താഴ്ചയിലും കർണാടകയിൽ ഒപ്പമുണ്ടായിട്ടുണ്ട്. ബി.എസ് യെദ്യൂരിയപ്പ കഴിഞ്ഞാൽ ഹെലികോപ്ടറിൽ പറന്നിറങ്ങി പ്രചാരണം നടത്തിയ കർണാടകയിലെ ബി.ജെ.പി നേതാക്കളിലൊരാളാണ് ശ്രീരാമലു. പാർട്ടിയിലും സംസ്ഥാന രാഷ്ട്രീയത്തിലുമുള്ള ഇൗ സ്വാധീനം കൊണ്ട് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ ഉപമുഖ്യമന്ത്രി പദം ശ്രീരാമലുവിന് നൽകുമെന്നാണ് കർണാടകയിലെ സംസാരം. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രീരാമലു അവകാശവാദവും ഉന്നയിച്ച് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.