'ദയവ് ചെയ്ത് നാലുനാൾ കാത്തിരിക്കൂ; തേജസ്വി യാദവിനോട് കേണുപറഞ്ഞ് ബി.ജെ.പി'

പട്‌ന: ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ടാണ് ബീഹാറിൽ നിതീഷ്കുമാർ അവരുമായുള്ള ബന്ധം വിച്ഛേദിച്ചത്. തലേദിവസം വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ​ വിളിച്ചപ്പോൾ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുകൊടുത്ത നിതീഷ് ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിൽ പയറ്റുന്ന നെറികെട്ട രാഷ്ട്രീയം അവർക്കെതിരെയും പ്രയോഗിച്ചു. ബി.ജെ.പി ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് നിങ്ങളുടെ മുന്നിലുണ്ടെന്ന് പറഞ്ഞാണ് നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ചത്.

അതേസമയം, തേജസ്വി യാദവിനെയും മുതിർന്ന ആർ.ജെ.ഡി നേതാക്കളെയും വിളിച്ച് നിതീഷ് കുമാറുമായി സഖ്യത്തിൽ ചേരരുതെന്നും നാല് ദിവസമെങ്കിലും കാത്തിരിക്കണം എന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടതായി ആരോപിച്ച് ജനതാദൾ യു നേതാക്കൾ രംഗത്തെത്തി. നിതീഷിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

"ഞങ്ങൾ എല്ലാ സഖ്യ ധർമ്മങ്ങളും പാലിച്ചു, അതിനെ വഞ്ചിച്ചത് നിതീഷ് കുമാറാണ്" -ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചത് ഇങ്ങനെയാണ്.

നിതീഷ് കുമാറിനെ പുതിയ സഖ്യം രൂപീകരിക്കുന്നതിൽനിന്ന് തടയാൻ ബി.ജെ.പി തീവ്രശ്രമം നടത്തിയെന്നും മറ്റ് പാർട്ടികൾ അദ്ദേഹവുമായി സഖ്യത്തിൽ ഏർപ്പെടുന്നതിൽനിന്ന് സമ്മർദ്ദം ചെലുത്താൻ ബി.ജെ.പി ശ്രമിച്ചുവെന്നും നിതീഷ് കുമാറിന്റെ പാർട്ടി പറയുന്നു. "ഇന്നലെ, അവർ ആർ.ജെ.ഡി നേതാക്കളെ വിളിക്കാൻ ശ്രമിച്ചു, മൂന്ന് നാല് ദിവസത്തിന് ശേഷം നിങ്ങൾക്ക് പോകാം. എന്നാൽ അവർക്ക് ഇപ്പോൾ ഒരു ഏജന്റില്ല. അവർക്ക് ഒരു ഏജന്റ് മാത്രമേയുള്ളൂ, നിതീഷ് ജി അദ്ദേഹത്തെ നീക്കം ചെയ്തു" -രാജീവ് രഞ്ജൻ ലാലൻ പറഞ്ഞു. 

Tags:    
News Summary - Wait Four Days, BJP Told Tejashwi Yadav: The New Claim From Team Nitish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.