amith shah 098098

കവർന്നു ഭരണഘടന; വഖഫ് ബില്ലിൽ 288 എം.പിമാർ അനുകൂലിച്ചും 232 പേർ എതിർത്തും വോട്ടുചെയ്തു, ഭേദഗതി നിർദേശങ്ങൾ തള്ളി

ന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയ വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. പാ​ർ​ല​മെ​ന്റ​റി ച​ട്ട​ങ്ങ​ളും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും ലം​ഘി​ച്ചാണ് വി​വാ​ദ വ​ഖ​ഫ് ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​ടി​ച്ചേ​ൽ​പി​ച്ചത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. എൻ.ഡി.എക്ക് 293 അംഗങ്ങളാണുള്ളത്. അതിനേക്കാൾ അഞ്ച് വോട്ട് കുറവാണ് ലഭിച്ചത്. 223 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് അഞ്ച് വോട്ട് കൂടുതൽ ലഭിച്ചു. ബില്ലിൽ ചർച്ചക്കും മന്ത്രി കിരൺ റിജിജുവിന്റെ മറുപടിക്കും ശേഷം വ്യാഴാഴ്ച പുലർച്ചെ 12.06നാണ് വോട്ടെടുപ്പ് നടപടിക്രമം ആരംഭിച്ചത്. വോട്ടെടുപ്പ് കഴിയുമ്പോൾ 1.45 കഴിഞ്ഞു. നിർണായക വിഷയത്തിൽ ലോക്സഭയിൽ ചർച്ചയും വോട്ടെടുപ്പും നടന്ന ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എൻ.കെ. പ്രേമച​ന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി.

ഇൻഡ്യസഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.

സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി (ജെ.​പി.​സി) റി​പ്പോ​ർ​ട്ടി​നൊ​പ്പം സ​മ​ർ​പ്പി​ച്ച വ​ഖ​ഫ് ബി​ല്ലി​ന്റെ ക​ര​ട് പു​തി​യ ബി​ൽ ആ​ക്കി അ​ടി​ച്ചേ​ൽ​പി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി സ​ഭാ ച​ട്ട​ങ്ങ​ളും കീ​ഴ്വ​വ​ഴ​ക്ക​ങ്ങ​ളും ഉ​ദ്ധ​രി​ച്ച് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ക്ര​മ​പ്ര​ശ്നം ഉന്നയിച്ചെങ്കിലും സ്പീ​ക്ക​ർ ഓം ബിർള റൂ​ളി​ങ്ങിലൂടെ തള്ളി. ഇതോ​ടെ​യാ​ണ് ബി​ൽ അ​വ​ത​ര​ണ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. മതസ്വാതന്ത്ര്യത്തിനും വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുമുള്ള ഭരണാഘടനാപരമായ അവകാശം കൈയേറ്റം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി മുസ്‍ലിം സംഘടനകൾ ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധിച്ചു. മ​തേ​ത​ര ത​ത്ത്വ​ങ്ങ​ൾ​ക്കും മ​താ​നു​ഷ്ഠാ​ന സ്വാ​ത​ന്ത്ര്യ​ത്തി​നും വി​രു​ദ്ധ​മാ​ണ് ബി​ല്ലി​ലെ വ​കു​പ്പു​ക​ളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിലും പുറത്തും ശക്തമായി രംഗത്തുവന്നു. എന്നാൽ, സഭയിലെ അംഗബലത്തിൽ കേന്ദ്ര സർക്കാർ ഭരണഘടനവിരുദ്ധമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബില്ലുമായി മുന്നോട്ടുപോവുകയായിരുന്നു.

കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം കി​ട്ടി​യ ഏ​ത് ബി​ല്ലും പാ​ർ​ല​മെ​ന്റി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​റി​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് കേ​​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​നോ​ട് ബി​ൽ അ​വ​ത​ര​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു. എ​ട്ടു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ർ​ച്ചയിൽ ബി​ല്ലി​ന് ന്യാ​യ​മാ​യി സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ പ്രതിപക്ഷം ചോദ്യം ചെയ്തു. മു​ന​മ്പം ഭൂ​മി പ്ര​ശ്നം, സ്ത്രീ ​പ്രാ​തി​നി​ധ്യം, ക്ഷേ​ത്ര​ഭൂ​മി​ക​ളു​ടെ കൈ​യേ​റ്റം, സ​ർ​ക്കാ​റി​ന്റെ വ​ഖ​ഫ് കൈ​യേ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം വ​ഖ​ഫി​നെ​യും വ​ഖ​ഫ് ബോ​ർ​ഡി​നെ​യും പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്താ​ൻ അ​മി​ത് ഷാ​യു​ടെ​യും റി​ജി​ജു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷം ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ഗൗ​ര​വ് ഗോ​ഗോ​യ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ഖി​ലേ​ഷ് യാ​ദ​വ്, ക​ല്യാ​ൺ ബാ​ന​ർ​ജി, എ. ​രാ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷം തു​റ​ന്നു​കാ​ട്ടി​യ​തോ​ടെ പ​ല ​പ്ര​സ്താ​വ​ന​ക​ളും പി​ൻ​വ​ലി​ക്കു​ന്ന​തി​നും സ​ഭാ​രേ​ഖ​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നും ലോ​ക്സ​ഭ സാ​ക്ഷ്യം വ​ഹി​ച്ചു. അസദുദ്ദീൻ ഉവൈസി സഭയിൽ ബിൽ കീറിയെറിഞ്ഞു.

Tags:    
News Summary - waqf Amendment Bill passed in loksabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.