ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ്​​ ഭട്ടാചാര്യ ആശുപത്രിയിൽ

കൊൽക്കത്ത: പശ്​ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ്​​ ഭട്ടാചാര്യയെ ശ്വാസതടസ്സത്തെ തുട ർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്​ച രാത്രിയോടെയാണ്​ അലിപോര ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്​.

75കാരനായ ബുദ്ധദേവ്​​ ദീർഘകാലമായി ശ്വാസകോശ രോഗത്തിന്​ ചികിൽസയിലാണ്​. ബുദ്ധദേവിൻെറ രക്​തസമ്മർദ്ദം താഴുകയാണെന്ന്​​ ആശുപത്രി അധികൃതർ അറിയിച്ചു. പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിലെത്തി അദ്ദേഹത്തിൻെറ ആരോഗ്യവിവരങ്ങൾ ആശുപത്രി അധികൃതരോട്​ ചോദിച്ചറിഞ്ഞു.

ബുദ്ധദേവ്​​ ഭട്ടാചാര്യയുടെ ചികിൽസ നടത്തുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. നേരത്തെ അസുഖബാധിതനായതിനെ തുടർന്ന്​ പബംഗാൾ ഗവർണർ ജഗ്​ദീപ്​ ധാൻകർ അദ്ദേഹത്തെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

Tags:    
News Summary - West Bengal: Former CM Buddhadeb Bhattacharya hospitalised-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.