ലഖ്നോ: ഗുസ്തിതാരങ്ങളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ യു.പിയിലെ കൈസർഗഞ്ചിൽ ജൂൺ 11നു നടക്കുന്ന റാലിയെ റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് പങ്കെടുക്കും. ബ്രിജ് ഭൂഷന്റെ നിയോജക മണ്ഡലമാണ് കൈസർഗഞ്ച്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പിയുടെ മഹാസമ്പർക് അഭിയാൻ ആണ് റാലി നടത്തുന്നത്.
ജൂൺ അഞ്ചിന് അയോധ്യയിൽ നടത്താനിരുന്ന ജൻ ഛേതന മഹാറാലി ബ്രിജ് ഭൂഷൺ റദ്ദാക്കിയിരുന്നു. സുപ്രീംകോടതി നിർദേശം നിലനിൽക്കുന്നുവെന്നും ബ്രിജ് ഭൂഷൺ വിശദീകരിച്ചിരുന്നു. ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണ കേസിൽ അന്വേഷണം നടക്കുന്നതിനെ തുടർന്നായിരുന്നു ഇത്. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ബ്രിജ് ഭൂഷന്റെ വാദം.
ഗുസ്തി താരങ്ങളുടെ പരാതി പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കർഷക സംഘടന ബ്രിജ് ഭൂഷനെ ജൂൺ ഒമ്പതിനകം അറസ്റ്റ് ചെയ്യണമെന്ന് ആവശയപ്പെട്ടിരുന്നു. നടപടിയുണ്ടായിട്ടില്ലെങ്കിൽ രാജ്യമാകെ ഖാപ് പഞ്ചായത്തുകൾ ചേർന്ന് സമരം ശക്തിപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.