മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീർ നയം പരാജയമാണെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ മുഖപത്രം ‘സാമ്ന’. രാജ്യത്ത് മത വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾ സ്വാഭാവികമാണെന്നും പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഖപ്രസംഗം കുറ്റപ്പെടുത്തി.
പഹൽഗാമിൽ ഭീകരർ പ്രഹരിച്ചത് വ്യാജ ഹിന്ദു സംരക്ഷകരുടെ നട്ടെല്ലിനാണ്. വെറുംവാക്കാൽ പാകിസ്താനെ ഭീഷണിപ്പെടുത്തുന്നത് ‘മോദി ഭക്തരെ’ സന്തോഷിപ്പിക്കുമെന്നല്ലാതെ മറ്റു ഗുണമില്ല. മോദിയും മറ്റുള്ളവരും പാകിസ്താന് എതിരെ പൊള്ളയായ താക്കീതാണ് നൽകുന്നത്.
എന്നാൽ, ഭീകരർ രാജ്യത്ത് കടന്ന് നിരപരാധികളായ ഹിന്ദുക്കളെ കൊല്ലുന്നു. ബി.ജെ.പി ഭരണത്തിൽ കശ്മീർ പ്രക്ഷുബ്ധമാണ്. രാജ്യത്താകെ മത വിദ്വേഷം പടർത്തിയിരിക്കെ മറ്റെന്ത് സംഭവിക്കാനാണ്? പുൽവാമക്ക് ശേഷം പഹൽഗാം ആക്രമണവും ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാണ്. ജയിംസ് ബോണ്ട് നടിക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് എവിടെപ്പോയി? - ‘സാമ്ന’ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.