ന്യൂഡൽഹി: ബോളിവുഡിലൂടെ പേരും പ്രശസ്തിയും നേടിയവർ അതിനെ അഴുക്ക്ചാലെന്ന് വിളിക്കുന്നത് അപമാനകരമെന്ന നടിയും എം.പിയുമായ ജയ ബച്ചെൻറ പരാമർശത്തിനെതിരെ നടി കങ്കണ റണാവത്ത്. അക്രമത്തിനോ പീഡനത്തിനോ ഇരയായത് മക്കളായ അഭിഷേക് ബച്ചനോ ശ്വേതയോ ആയിരുന്നെങ്കിൽ ജയ ബച്ചൻ ഇത്തരത്തിൽ പരാമർശം നടത്തുമായിരുന്നോ എന്ന് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചു. ഇരകളോട് അനുകമ്പ കാണിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
ലഹരി മരുന്ന് ഉപയോഗം ലോക്സഭയിൽ പരാമർശിച്ച ബി.ജെ.പി എം.പി രവി കിഷനെതിരെ ആഞ്ഞടിച്ച ജയ ബച്ചൻ, ബോളിവുഡ് അനേക ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണെന്നും അതിലൂടെ പേര് നേടിയവർ ഇൻഡ്സ്ട്രി ലഹരിമരുന്നിന് കീഴ്പ്പെട്ടിരിക്കയാണെന്നും അത് അഴുക്കുചാലാണെന്നും പറയുന്നത് അപമാനകരമാണെന്ന് രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കങ്കണ ട്വിറ്ററിൽ മറുപടിയുമായെത്തിയത്.
''എെൻറ ഭാഗത്ത് നിങ്ങളുടെ മകൾ ശ്വേത ആയിരുന്നു കൗമാരക്കാരിയായിരിക്കെ മർദനത്തിനും വലിച്ചിഴക്കലിനും മാനഭംഗത്തിനും ഇരയായതെങ്കിൽ, നിങ്ങളുടെ മകൻ അഭിഷേക് നിരന്തരം ആക്രമിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും പരാതി പറയുകയായിരുന്നെങ്കിൽ, ഒരു ദിവസം തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നെങ്കിൽ നിങ്ങൾ ഇതേ കാര്യങ്ങൾ പറയുമായിരുന്നോ? ഞങ്ങളോടും അൽപം അനുകമ്പ കാണിക്കൂ'' - ജയ ബച്ചെൻറ പ്രസംഗം പങ്കുവെച്ച് കങ്കണ ട്വിറ്ററിൽ കുറിച്ചു.
ലോക്സഭയിൽ രവി കിഷൻ കഴിഞ്ഞ ദിവസം നടത്തിയ പരമർശത്തിനെതിരെ രാജ്യസഭയിലെ സീറോ അവറിൽ സംസാരിച്ച ജയ ബച്ചൻ, രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി നിരാശാജനകവും തൊഴിലില്ലായ്മ ഏറ്റവും രൂക്ഷവുമായ ഒരു ഘട്ടത്തിൽ, ലഹരി മരുന്ന് കേസ് ഉയർത്തികാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.