കൊൽക്കത്ത: ഷാരൂഖ് ഖാൻ നായകനായ പത്താൻ സിനിമക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധം കനക്കുകയാണ്. ചിത്രത്തിലെ നായികയായ ദീപിക പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ്(ടി.എം.സി) രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി 2008ൽ കാവി നിറത്തിലുള്ള നീന്തൽ വസ്ത്രം ധരിച്ചത് വിവാദമാക്കാത്ത ബി.ജെ.പിയാണ് ഇപ്പോൾ ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കുന്നതെന്നായിരുന്നു ടി.എം.സിയുടെ ആരോപണം.
ബി.ജെ.പി എല്ലാ കാര്യങ്ങളിലും വെറുതെ പ്രശ്നമുണ്ടാക്കുകയാണ് എന്നാണ് ടി.എം.സി എം.പി നുസ്റത് ജഹാന്റെ ആരോപണം. സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അവർക്ക് പ്രശ്നമാണ്. സ്ത്രീകൾ ബിക്കിനി ധരിക്കുന്നത് അവരെ സംബന്ധിച്ച് പ്രശ്നമാണ്. പുതിയ തലമുറയിൽ പെട്ട ഇന്ത്യൻ സ്ത്രീകളോട് എന്ത് ധരിക്കണമെന്ന് അവർ പറഞ്ഞുകൊടുക്കുകയാണ്.-നുസ്റത്ത് പറഞ്ഞു.
''നമ്മൾ എന്ത് ധരിക്കണം, എന്ത് കഴിക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ നടക്കണം, സ്‌കൂളിൽ എന്താണ് പഠിക്കേണ്ടത്, ടി.വിയിൽ എന്താണ് കാണേണ്ടത് എന്ന് പറഞ്ഞുകൊണ്ട് എല്ലാകാര്യങ്ങളിലും ഇടപെട്ട് അവർ നമ്മുടെ ജീവിതം തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. ഇത് വളരെ ഭയാനകമാണ്. ഭാവിയിൽ ഇത് നമ്മെയെല്ലാം എവിടേക്ക് കൊണ്ടുപോകുമെന്ന് എനിക്കറിയില്ല''-നുസ്റത്ത് ജഹാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.