തന്റെ മരണം കാണാൻ രാഷ്ട്രീയ എതിരാളികൾ കാശിയിൽ പ്രാർഥന നടത്തിയെന്ന് മോദി

തന്റെ മരണം കാണാൻ വേണ്ടി രാഷ്ട്രീയ എതിരാളികൾ കാശിയിൽ പ്രാർഥന നടത്തിയെന്ന് പ്രധാനമന്ത്രി മോദി. എതിരാളികൾ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. വാരാണസിയിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തന്റെ മരണത്തിനുവേണ്ടി ചിലർ പരസ്യമായി ആശംസ അറിയിച്ചു. എന്നാൽ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങൾക്ക് താൻ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികൾ പോലും തിരിച്ചറിഞ്ഞു. അതിന്റെ അർഥം മരണംവരെ താൻ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും മോദി പറഞ്ഞു.

സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും മുമ്പ് കഴിഞ്ഞ വർഷം വാരാണസിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ബി.ജെ.പി സംഘടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോൾ പരിഹാസം കലർന്ന മറുപടിയായിരുന്നു അഖിലേഷ് യാദവ് നൽകിയത്. 'ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകൾ അവരുടെ അവസാന ദിനങ്ങൾ വാരാണസിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു', എന്നായിരുന്നു അഖിലേഷിന്റെ മറുപടി. ഇതിനെതിരെയാണ് മോദിയുടെ പ്രതികരണം.

കാശി എന്നറിയപ്പെടുന്ന ബനാറസിൽവെച്ച് മരിക്കുന്നത് നല്ലതാണെന്നാണ് ഹിന്ദു വിശ്വാസം. അഖിലേഷിന്റെ പ്രതികരണത്തിനെതിരേ നിരവധി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ വികസനത്തെക്കാളേറെ ഇത്തരം മതവിഷയങ്ങളാണ് ബി.ജെ.ബി വിഷയമാക്കി​െക്കാണ്ടിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹിന്ദുത്വ വികാരം ആളിക്കത്തിക്കുന്ന പ്രസ്താവനകളാണ് നിരന്തരം നടത്തുന്നത്. 

Tags:    
News Summary - When prayers for my death were done in Kashi, I felt elated: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.