ചണ്ഡിഗഡ്: ഹരിയാനയിൽ എവിടെയാണ് കാലി കമാലി ബാബയുടെ ആശ്രമം?, യോഗാചാര്യൻ ബാബാ രാംദേവിെൻറ ഗുരുവിെൻറ പേര് എന്ത്? ശരീരത്തിെൻറ ഏതുഭാഗത്തിലാണ് ചെരിപ്പ് ധരിക്കുക?– ഹരിയാനയിലെ സർക്കാർ ജീവനക്കാരുടെ നിയമനത്തിനായുളള മത്സരപരീക്ഷയിലെ ചോദ്യങ്ങളാണിത്. ചോദ്യപേപ്പറിലെ പൊതുവിജ്ഞാന വിഭാഗത്തിലാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടത്തിയ പൊലീസ് കോൺസ്റ്റബിൾ, ഫുഡ് സബ് ഇൻസ്പെക്ടർ, റവന്യു ഒാഫീസർ, സ്റ്റാറ്റിക്കൽ അസിസ്റ്റൻറ്, പമ്പ് ഒാപ്പറേറ്റർ തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് സാമൂഹിക പ്രസക്തിയോ മൂല്യമോ ഇല്ലാത്ത ചോദ്യങ്ങൾ വന്നത്. ഹരിയാന സ്റ്റാഫ് സെലക്ഷൻ കമീഷൻ (എച്ച്.എസ്.എസ്.സി) ആണ് പരീക്ഷകൾ നടത്തുന്നത്.
സ്റ്റാറ്റിക്കൽ അസിസ്റ്റൻറ് പരീക്ഷയിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ഹരിയാനയിൽ കപിൽ മുനിയുമായി ബന്ധപ്പെട്ട സ്ഥലമേതാണ് എന്നതായിരുന്നു. കാലിൽ അണിയുന്ന ആഭരണം ഏതു ലോഹംകൊണ്ടാണ് ഉണ്ടാക്കുക എന്നതായിരുന്നു പമ്പ് ഒാപ്പറേറ്റർ തസ്തികയിലേക്കുള്ള പരീക്ഷയിലെ ചോദ്യം. ‘റൊട്ടി മദ് ജാന’ എന്നത് ഹരിയാനയിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന ചോദ്യം വന്നത് ലോവർ ഡിവിഷൻ ക്ളർക്ക് പരീക്ഷയിൽ. ബസോധ എന്നപേരിൽ അറിയപ്പെടുന്ന ആഘോഷമേതാണ് എന്നതായിരുന്നു പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ഒരു പൊതുവിജ്ഞാന ചോദ്യം.
ചോദ്യങ്ങളെല്ലാം സാമൂഹ്യ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഉദ്യോഗാർഥികൾക്ക് അതെ കുറിച്ചുള്ള അവബോധം അറിയുന്നതിനാണ് ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയെന്നും ബി.ജെ.പി വക്താവ് രമൺ മാലിക് പറഞ്ഞു. സാമൂഹത്തിലെ വൈവിധ്യങ്ങളെ കുറിച്ച് അറിയുന്നയാൾക്കേ ജനങ്ങൾക്ക് മികച്ച സേവനം നൽകാനാകൂയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൊതുവിജ്ഞാന വിഭാഗത്തിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിനെ കുറിച്ച് എച്ച്.എസ്.എസ്.സി അധികൃതർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.