ന്യൂഡൽഹി: പാർലമെന്‍റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു, പ്രതികൾക്ക് സ ഹായമൊരുക്കാൻ തന്നോട് ആവശ്യപ്പെട്ടയാളെന്ന് ചൂണ്ടിക്കാട്ടിയ ഡിവൈ.എസ്.പി ദേവിന്ദർ സിങ്ങാണ് കഴിഞ്ഞ ദിവസം കശ്മീരിൽ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായത്. കഴിഞ്ഞ വർഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മ െഡൽ വരെ നേടിയ ദേവിന്ദർ സിങ്ങിനെതിരെ 2013ൽ അഫ്സൽ ഗുരു നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്ന് അന്വേഷ ണം നടത്താൻ ഏജൻസികൾ തയാറായില്ല. എന്നാൽ, ഇന്ന് അഫ്സൽ ഗുരുവിന്‍റെ വെളിപ്പെടുത്തൽ ചർച്ചയാകുകയാണ്. പാർലമെന്‍റ് ആക്രമണ കേസുമായി ദേവിന്ദർ സിങ്ങിന് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്ക ുമെന്ന് കശ്മീർ ഐ.ജി അടക്കം വ്യക്തമാക്കിക്കഴിഞ്ഞു.
തന്നെ കുടുക്കിയത് ദേവിന്ദർ സിങ്ങാണെന്ന് വ്യക്തമാക്കി 2013ൽ തിഹാർ ജയിലിൽനിന്ന് അഫ്സൽ ഗുരു അഭിഭാഷകന് കത്തയക്കുകയായിരുന്നു. അഫ്സൽ ഗുരുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്ന അഡ്വ. സുശീൽ കുമാറാണ് കത്ത് പുറത്തുവിട്ടത്. ഹുംഹാമ പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി അന്ന് കശ്മീർ സ്പെഷൽ ഫോഴ്സിലായിരുന്ന ദേവിന്ദർ സിങ്ങും സംഘവും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയെന്ന് അഫ്സൽ കത്തിൽ പറഞ്ഞിരുന്നു. നഗ്നനാക്കി മൂന്ന് മണിക്കൂറോളം ഷോക്കേൽപ്പിച്ചു. ദേവീന്ദര്‍ സിങ് ഒരാൾക്ക് ഡല്‍ഹിയില്‍ താമസം അടക്കം സൗകര്യം ഏർപ്പെടുത്താൻ നിര്‍ബന്ധിച്ചു. (ഇയാളെ 2001 ഡിസംബർ 13ന് പാർലമെന്‍റ് ആക്രമണത്തിനിടെ സുരക്ഷാ സേന വെടിവെച്ച് കൊന്നു) ഇയാളെ ഡൽഹിയിൽ എത്തിച്ച് പരിചയപ്പെടുത്തിയത് അൽത്താഫ് ആയിരുന്നുവെന്നും അഫ്സൽ ഗുരു കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദേവിന്ദർ സിങ് പിടിയിലാകുമ്പോൾ ഹിസ്ബുൽ മുജാഹിദീൻ ഭീകരനായ അൽത്താഫും കൂടെയുണ്ടായിരുന്നു.
പാർലമെന്‍റ് ഭീകരാക്രണ കേസിൽ ദേവിന്ദർ സിങ്ങിന്‍റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരമൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ.ജി പറഞ്ഞത്. 2013 ൽ അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടപ്പോൾ ദേവിന്ദർ സിങ്ങിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിരുന്നു. ശനിയാഴ്ച തെക്കൻ കശ്മീരിൽ ജമ്മു-ശ്രീനഗർ േദശീയപാതയിൽ കാറിൽ ഡൽഹിയിലേക്ക് വരുമ്പോഴാണ് ദേവിന്ദർ സിങ് പിടിയിലാകുന്നത്. കൂടെ രണ്ടു ഹിസ്ബുൽ മുജാഹിദീൻ ഭീകരർ അടക്കമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. എ.കെ 47 തോക്കുകൾ അടക്കം ഇവരിൽനിന്ന് പിടികൂടി. ദേവിന്ദർ സിങ് തീവ്രവാദികളുടെ വാഹകനായി പ്രവർത്തിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് മനസ്സിലാകുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ കാറിലുണ്ടെങ്കിൽ വാഹനം ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കപ്പെടില്ലെന്ന പദ്ധതിയിലായിരുന്നു സംഘം.
എന്ത് ഉദ്ദേശ്യത്തിലാണ് സംഘം ഡൽഹിയിലേക്ക് സഞ്ചരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയടക്കം പ്രധാന നഗരങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്‍റലിജൻസ് മുന്നറിയിപ്പുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ദേവിന്ദറിന്‍റെ അറസ്റ്റിനെക്കുറിച്ച് പൊലീസ്, ഐ.ബി., ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർടുമെന്‍റ് (സി.ഐ.ഡി.), റോ എന്നീ ഏജൻസികളെല്ലാം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീനഗർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ വിരുദ്ധ വിഭാഗം ചുമതലയാണ് ദേവിന്ദർ സിങ്ങിന് ഇപ്പോൾ ഉണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കശ്മീർ സന്ദർശിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥനെന്ന നിലയിൽ ദേവിന്ദർ സിങ്ങും അവർക്കൊപ്പമുണ്ടായിരുന്നു.
ദേവീന്ദർ സിങ്ങിെൻറ വീട്ടിൽ പരിശോധന
ശ്രീനഗർ: കശ്മീരിൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈ.എസ്.പി ദേവീന്ദർ സിങ്ങിെൻറ ശ്രീനഗർ ഇന്ദിര നഗറിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ചോദ്യംചെയ്യലിൽ ഇദ്ദേഹം ചില വിവരങ്ങൾ വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ, പരിശോധനയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കനത്ത സുരക്ഷാവലയമുള്ള ശ്രീനഗർ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന ദേവീന്ദർ സിങ് ശനിയാഴ്ചയാണ് ഹിസ്ബുൽ മുജാഹിദീൻ ഭീകരരായ നവീദ് ബാബു, അൽത്താഫ് എന്നിവരോടാപ്പം അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽനിന്ന് രണ്ട് എ.കെ.47 തോക്കുകൾ പിടിച്ചെടുത്തിരുന്നു. ഭീകരരെ പോലെ പരിഗണിച്ച് ദേവീന്ദർ സിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം കശ്മീർ ഐ.ജി. വിജയ് കുമാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.