ഏറ്റവും ധനികനായ എം.പിയും മോദി മന്ത്രിസഭയിൽ; അറിയാം ചന്ദ്രശേഖർ പെമ്മസാനിയെ...

ന്യൂഡൽഹി: തെലുഗ്ദേശം പാർട്ടി നേതാവും ഏറ്റവും ധനികനായ എം.പി.യുമായ ചന്ദ്രശേഖർ പെമ്മസാനി മൂന്നാം മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാകും. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖർ െപമ്മസാനിക്ക് ഏകദേശം 5700 കോടി രൂപയുടെ ആസ്തിയാണുള്ളത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ കിലരി വെങ്കട റോസയ്യയെ മൂന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തിയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ മണ്ഡലത്തില്‍നിന്നാണ് ചന്ദ്രശേഖര്‍ പെമ്മസാനി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമായ 'യുവേള്‍ഡ്'ന്റെ സി.ഇ.ഒ. കൂടിയാണ് ചന്ദ്രശേഖര്‍. തെനാലിയിലെ ബുരിപാലം സ്വദേശിയാണ് പെമ്മസാനി. ഉസ്മാനിയ സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍നിന്നാണ് അദ്ദേഹം ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. 

Tags:    
News Summary - Who is the richest Lok Sabha MP to be part of Modi 3.0 cabinet?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.