ട്വിറ്ററിൽ രാഷ്​ട്രീയ സഖ്യമുണ്ടാവില്ല; രാഹുലിനെ വിമർശിച്ച്​ കെജ്​രിവാൾ

ന്യൂഡൽഹി: ട്വിറ്ററിൽ രാഷ്​ട്രീയസഖ്യമുണ്ടാക്കാൻ സാധിക്കി​​ല്ലെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാ ൾ. എ.എ.പിയുമായി സഖ്യമുണ്ടാക്കണമെന്ന് ട്വിറ്ററിലൂടെ​ പറയുന്ന രാഹുൽ ഗാന്ധിക്ക്​ യഥാർത്ഥത്തിൽ അതിന്​ താൽപര്യമി ല്ലെന്ന്​ കെജ്​രിവാൾ കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിലാണ്​ രാഹുൽ ഗാന്ധിയെ വിമർശിച്ച്​ കെജ്​രിവാൾ രംഗത്തെത്തിയത്​.

ഡൽഹി, ഹരിയാന, പഞ്ചാബ്​, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കണമെന്ന്​ ആം ആദ്​മി ആവശ്യപ്പെട്ടിരുന്നതായി കെജ്​രിവാൾ വ്യക്​തമാക്കി. രാഹുൽ ഗാന്ധിയാണ്​ സഖ്യത്തിന്​ തുരങ്കം വെച്ചത്​. ഡൽഹിയിൽ നാല്​ സീറ്റ്​ തരാമെന്ന്​ ട്വിറ്ററിലൂടെ മാത്രമാണ്​ രാഹുൽ അറിയിച്ചത്​. ചരിത്രത്തിൽ ഇതുവരെ ട്വിറ്ററിൽ ഒരു രാഷ്​ട്രീയസഖ്യമുണ്ടായിട്ടില്ലെന്ന്​ കെജ്​രിവാൾ പരിഹസിച്ചു.

ചർച്ചകളിലൂടെയാണ്​ രാഷ്​ട്രീയസഖ്യമുണ്ടാക്കേണ്ടത്​, അല്ലാതെ ട്വീറ്റുകളിലൂടെയല്ല. ഗോവയിലും പഞ്ചാബിലും സഖ്യമുണ്ടാക്കാൻ താൽപര്യമില്ലെന്ന്​ കോൺഗ്രസ്​ അറിയിച്ചു. ആം ആദ്​മി ഇത്​ അംഗീകരിച്ചു. ബാക്കിയുള്ള 18 സീറ്റുകളിൽ ചർച്ചകൾ തുടരാമെന്ന്​ ആം ആദ്​മി പറഞ്ഞു. എന്നാൽ, ഇതിന്​ നിൽക്കാതെ സഖ്യത്തിൽ നിന്ന്​ കോൺഗ്രസ്​ നാടകീയമായി പിന്മാറുകയായിരുന്നുവെന്ന്​ അരവിന്ദ്​ കെജ്​രിവാൾ കുറ്റപ്പെടുത്തി.

Tags:    
News Summary - why AAP-Congress talks failed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.