മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത മാസം നഗരസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഔറംഗാബാദിൽ പുതിയ അങ്കപ്പുറപ്പാടുമായി ശിവസേന. 1988ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഉടൻ ശിവസേന സ്ഥാപകൻ നടത്തിയ റാലിയിലെ പ്രഖ്യാപനം സാക്ഷാത്കരിക്കുകയാണ് പുതിയ നീക്കം. അന്ന് റാലിയെ അഭിസംബോധന ചെയ്ത ബാൽ താക്കറെ നഗരത്തിെൻറ പേര് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മുഗൾ ഭരണാധികാരി ഔറംഗസീബിെൻറ പേരിനു പകരം ശിവാജിയുടെ മകൻ സാംബജിയെ ഓർമിച്ച് സാംബജി നഗർ ആക്കുകയാണെന്നായിരുന്നു പ്രഖ്യാപനം.
സംഭവത്തിന് മൂന്നു പതിറ്റാണ്ട് പൂർത്തിയായെങ്കിലും സഫലമാകാതെ കിടന്ന പ്രഖ്യാപനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനാണ് പുതിയ നീക്കം. മഹാരാഷ്ട്രയിൽ കോൺഗ്രസിെൻറ പിന്തുണയിൽ മുഖ്യമന്ത്രി പദം കൈയാളുന്ന താക്കറെ മകൻ ഉദ്ധവിെൻറയാണ് പുതിയ നീക്കം.
കോൺഗ്രസ് ഒരുനിലക്കും പിന്തുണ നൽകില്ലെന്ന് ശിവസേനക്ക് ഉറപ്പുണ്ട്. എന്നല്ല, നഗരത്തിൽ ശക്തമായ സാന്നിധ്യമായ മുസ്ലിം വോട്ട് കൈവിടുമെന്നതിനാൽ ഇത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുകയും ചെയ്തു. പൊതുമിനിമം പരിപാടിയിൽ ഇതു പെടില്ലെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബാലാസാഹെബ് തൊറാത്ത് പ്രഖ്യാപനവും നടത്തി. കോൺഗ്രസ് എതിർപ്പ് നന്നായി ബോധ്യം വന്നിട്ടും ശിവസേന കുലുങ്ങാതിരിക്കുന്നതിന് പിന്നിലുമുണ്ട് ചില സത്യങ്ങളെന്ന് റിപ്പോർട്ടുകൾ പറയുന്നു. അല്ലായെങ്കിൽ, ഔറംഗാബാദ് എയർപോർട്ടിന് ഛത്രപതി സാംബജി എയർപോർട്ട് എന്ന് പേരുമാറ്റാൻ അനുമതി തേടി കേന്ദ്ര സർക്കാറിന് ഉദ്ധവ് കത്തയക്കില്ലായിരുന്നു.
ശിവസേനക്ക് മുംബൈ, താനെ എന്നിവ കഴിഞ്ഞാൽ ഏറ്റവും ശക്തിയുള്ള നഗരമാണ് ഔറംഗാബാദ്. കടുത്ത വർഗീയത ഉയർത്തി പതിറ്റാണ്ടുകൾക്ക് മുമ്പ് വേരുറപ്പിച്ച നഗരത്തിെൻറ കാനേഷുമാരി കണക്കുകളിൽ ഹിന്ദു പ്രാതിനിധ്യം 68.8 ശതമാനം വരുമെന്ന് 2011ലെ സെൻസസ് റിപ്പോർട്ട് പറയുന്നു. മുസ്ലിംകൾ 21.3 ശതമാനവും. ബുദ്ധമത വിശ്വാസികളുമുണ്ട് 8.4 ശതമാനം. ജൈനർ, ക്രിസ്ത്യാനികൾ, സിഖുകാർ എന്നിവരും പേരിനെങ്കിലുമുണ്ട്.
മറാത്ത ഹിന്ദുത്വ കാർഡ് ഇറക്കിയാണ് ഇത്ര നാളും പാർട്ടി ഔറംഗാബാദിൽ മത്സരിച്ചതും ജയിച്ചതും.
ആഫ്രിക്കൻ വംശജനായ സൈനിക മേധാവി മാലിക് അംബാർ 1610ൽ പട്ടണം പണിയുേമ്പാൾ ഖിർകി എന്നായിരുന്നു പേര്. മകൻ ഫാതിഹ് ഖാൻ പട്ടണത്തിന് പേര് ഫാതിഹ് നഗർ എന്നാക്കി. 1633ൽ പട്ടണത്തിെൻറ നിയന്ത്രണം മുഗളൻമാർക്കായി. 20 വർഷം കഴിഞ്ഞ് ഔറംഗസീബ് നഗരത്തെ തെൻറ തലസ്ഥാനമാക്കിയതോടെ പേര് ഔറംഗാബാദുമായി.
ഔറംഗസീബ് ഛത്രപതി സാംബജിയെ 1689ൽ കൊലപ്പെടുത്തിയതായി ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു. മുഗൾ ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ജീവൻ ബലി നൽകുകയായിരുന്നു സാംബജിയെന്ന് ശിവസേന പറയുന്നു. ഔറംഗസീബിനു ശേഷം നൈസാമുമാർ ഭരിച്ച പട്ടണം 1948 സെപ്റ്റംബറിലാണ് ഇന്ത്യൻ യൂനിയെൻറ ഭാഗമാകുന്നത്.
1980കളിൽ ശിവസേന നഗരത്തിെൻറ ചരിത്രവും ജനസംഖ്യയും ആയുധമാക്കി വർഗീയത പറഞ്ഞ് ക്രമേണ വേരുറപ്പിച്ചു. വർഗീയ കലാപങ്ങളും വർഗീയ ചേരിതിരിവും ശക്തമായതോടെ വോട്ടുബാങ്കും ചിതറി.
പഴയ പ്രതാപമില്ലാതാകുകയും മഹാരാഷ്ട്രയിൽ ബി.ജെ.പി അതിലേറെ വലിയ വർഗീയത പറഞ്ഞ് വേരു പടർത്തുന്നത് തുടരുകയും ചെയ്യുന്ന പുതിയ സാഹചര്യമാണ് വീണ്ടും പാർട്ടിയെ അങ്കക്കലി മൂത്ത് വാളെടുപ്പിക്കുന്നത്. 2010ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഔറംഗാബാദിൽ ശിവസേന 113 സീറ്റുകളിൽ 30 സീറ്റ് നേടിയിരുന്നു. ബി.ജെ.പി 15ഉം കോൺഗ്രസ് 19ഉം എൻ.സി.പി 11ഉം സീറ്റ് നേടി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പുതിയ അവതാരമെടുത്ത ഉവൈസിയുടെ എ.ഐ.എം.ഐ.എം പ്രതിനിധി ഇംതിയാസ് ജലീൽ ശിവസേന സിറ്റിങ് എം.പിയെ വീഴ്ത്ത.
എം.എൽ.എമാരെ പരിഗണിക്കുേമ്പാൾ പക്ഷേ, രണ്ടു പേരുമായി ഇപ്പോഴും ശിവസേനക്ക് തന്നെയാണ് മേൽക്കൈ. ഒരാൾ ബി.ജെ.പി പ്രതിനിധിയുമാണ്.
1988ൽ പാർട്ടി അധ്യക്ഷൻ അനൗേദ്യാഗികമായി പേരു മാറ്റിയ ശേഷം ഔറംഗാബാദ് ശിവസേന നേതാക്കൾക്ക് സാംബജി നഗറാണ്. മുഖപത്രമായ 'സാംന' അങ്ങനെയേ എഴുതൂ. 1995ൽ ഔദ്യോഗികമായി പേരുമാറ്റത്തിന് ശ്രമം നടത്തിയെങ്കിലും കോടതിയിൽ തോറ്റു. സുപ്രീം കോടതി സ്റ്റേ ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.