ഐശ്വര്യത്തിനായി ഭാര്യ വ്രതമെടുത്തില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ന്യൂഡൽഹി: കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ഡൽഹിയിലാണ് സംഭവം.

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും ഭർത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്നതാണ് കർവാ ചൗത്ത്. എന്നാൽ ഭാര്യ വ്രതമെടുത്തില്ലെന്നും ഭാര്യക്ക് ഭർത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.

കർവാ ചൗത്തിൽവ്രതമെടുക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. വ്രതമെടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും കേസ് പരിഗണിച്ച ഹൈകോടതി വ്യക്തമാക്കി. മതപരമായ ആചാരങ്ങൾ നിർവഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലർത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, ഭാര്യക്ക് ഭർത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്ന ഭർത്താവിൻെ ആരോപണം പരി​ഗണിച്ച കോടതി ഇരുവർക്കും വിവാഹമോചനം അനുവ​ദിക്കുകയായിരുന്നു.

2009ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ വിവാഹത്തിന്റെ തുടക്കം മുതൽ ഭാര്യക്ക് വിവാഹബന്ധത്തിൽ താത്പര്യമില്ലായിരുന്നുവെന്നുമാണ് ഭർത്താവിന്റെ ആരോപണം. ഫോൺ റീച്ചാർജ് ചെയ്ത് കൊടുക്കാതിരുന്നതോടെയാണ് ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും ഭർത്താവ് പറയുന്നു. ഇതിന് പുറമെ ഈ ഏപ്രിൽ മാസത്തിൽ കടുത്ത നടുവേദന വരികയും ഡിസ്‌ക് സ്ഥാനം തെറ്റുകയും ചെയ്തപ്പോൾ ഭാര്യ തന്നെ പരിചരിച്ചില്ലെന്നും പകരം, നെറ്റിയിൽ നിന്ന് സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താൻ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെന്നും ഭർത്താവിന്റെ ആരോപിച്ചു. ഭർത്താവിൻെ ഇത്തരം പരാതികൾ കൂടി പരി​ഗണിച്ച ശേഷമായികരുന്നു കോടതി വിവാഹമോചനം അനുവദിച്ചത്.

Tags:    
News Summary - wife didnt fast on karwa chauth; husband seeks divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.