ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി നേതാക്കാൾ. മോദി -അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ് രിവാൾ. രാജ്യം അപകടത്തിലാണ്. മോദി-അമിത് ഷാ ഭരണം തുടരാതിരിക്കാൻ പാർട്ടി എല്ലാ ശ്രമവും നടത്തുമെന്നും ഞായറാഴ്ച ഡൽഹിയൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് സിങ്വി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കെജ്രിവാളിെൻറ പ്രതികരണം. അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തിൽനിന്നും കപിൽ സിബൽ ഒഴിഞ്ഞുമാറി. ഞങ്ങളേക്കാൾ അധികം ഇതുസംബന്ധിച്ച് കെജ്രിവാളിന് അറിയാമെന്നും അദ്ദേഹേത്താട് തന്നെ ചോദിക്കൂവെന്നും കപിൽ സിബൽ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യത്തിന് ഇൗ നിമിഷവും തയാറാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും അറിയിച്ചു.
എന്നാൽ, ഡൽഹി മാത്രമായുള്ള സഖ്യത്തിന് പാർട്ടിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ സഖ്യമില്ലെങ്കിൽ കോൺഗ്രസിന് ഡൽഹിയിൽ മൂന്നു സീറ്റിനും പകരം രണ്ടു സീറ്റു നൽകി ധാരണയുണ്ടാക്കാനുള്ള അവസാനഘട്ട ശ്രമം ആം ആദ്മി പാർട്ടി നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.