നായകസ്ഥാനം ടി.വി.കെക്ക് വേണം, പാർട്ടികൾക്ക് ഒപ്പം വരാം; സഖ്യത്തിന് ക്ഷണിച്ച് വിജയിയുടെ പാർട്ടി

ചെന്നൈ: പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച് നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം). 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ചിരിക്കുന്നത്. അതേസമയം, ടി.വി.കെയുടെ നേതൃത്വം അംഗീകരിച്ച് വേണം കക്ഷികൾ സഖ്യത്തിൽ ചേരാനെന്ന് നേതാക്കൾ പറഞ്ഞു.

ടി.വി.കെയുടെ നേതൃത്വം അംഗീകരിക്കാൻ തയാറുള്ള പാർട്ടികൾക്ക് സഖ്യത്തിന് തയാറാകാമെന്ന് പാർട്ടിയുടെ നേതാക്കളിലൊരാൾ പറഞ്ഞു. ടി.വി.കെക്ക് മുഖ്യപങ്കാളിത്തമുള്ള സഖ്യം മാത്രമേ ഉണ്ടാക്കൂ. പാർട്ടിയുടെ സംസ്ഥാന, ജില്ലതല ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

വി​ക്കി​ര​വാ​ണ്ടിയിൽ ഒക്ടോബർ 27ന് നടന്ന ആദ്യ സംസ്ഥാന സ​മ്മേ​ള​ന​ത്തി​ൽ ഇ​ത​ര രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് അ​ധി​കാ​രം പ​ക​ർ​ന്നു​ന​ൽ​കു​മെ​ന്നും വിജയ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്ന വി​ജ​യി​യു​ടെ പ്ര​ഖ്യാ​പ​നം ഡി.​എം.​കെ മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ ഉ​ന്നം​വെ​ച്ചാ​ണെ​ന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ഡി.​എം.​കെ സ​ഖ്യ​ക​ക്ഷി​യും ദ​ലി​ത് സം​ഘ​ട​ന​യാ​യ വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി നേ​താ​വ് ടി. ​തി​രു​മാ​വ​ള​വ​ൻ മു​ന്ന​ണി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ചാ​ൽ അ​ധി​കാ​രം പ​ങ്കി​ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​വ​ര​വെ​യാ​ണ്, വി​ജ​യ് ഇ​തി​ന് സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ച​ത്. അം​ബേ​ദ്ക​റു​ടെ ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഡി​സം​ബ​ർ ആ​റി​ന് ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വി​ജ​യി​യും തി​രു​മാ​വ​ള​വ​നും ഒ​രേ വേ​ദി​യി​ലെ​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​കാം​ക്ഷ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

അതേസമയം, ടി.​വി.​കെയെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കേ​ണ്ടെ​ന്ന് അ​ണ്ണാ ഡി.​എം.​കെ നേ​തൃ​ത്വം പാ​ർ​ട്ടി വ​ക്താ​ക്ക​ൾ​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. വി​ക്കി​ര​വാ​ണ്ടി സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യ് ത​ന്റെ പ്ര​സം​ഗ​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ​യെ വി​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​ന്ന​ര വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്ക​വെ വി​ജ​യി​യെ പി​ണ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​ണ്ണാ ഡി.​എം.​കെ തീ​രു​മാ​നം. ഡി.​എം.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ​ക്ത​മാ​യ മു​ന്ന​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ടി.​വി.​കെ​യു​മാ​യി സ​ഖ്യം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് അ​ണ്ണാ ഡി.​എം.​കെ നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. 

Tags:    
News Summary - Will form alliance only with those parties that accept TVK’s leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.