പതറി ബി.ജെ.പി; ലഖിംപുർ കോൺഗ്രസിനെ സഹായിക്കുമോ?

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ല​ഖിം​പു​രി​ലെ ക്രൂ​ര​കൃ​ത്യം മോ​ദി, യോ​ഗി സ​ർ​ക്കാ​റു​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ എ​ടു​ത്തെ​റി​ഞ്ഞ​ത്​ രാ​ഷ്​​ട്രീ​യ​മാ​യി കോ​ൺ​ഗ്ര​സി​നെ സ​ഹാ​യി​ക്കു​മോ?

ഏ​റെ വൈ​കാ​രി​ക​മാ​യ വി​ഷ​യ​ത്തി​ൽ ത​ക്ക സ​മ​യ​ത്ത്​ ജ​ന​വി​കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു മു​ന്നി​ട്ടി​റ​ങ്ങാ​ൻ പ​തി​വി​നു വി​പ​രീ​ത​മാ​യി കോ​ൺ​ഗ്ര​സി​നു സാ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ യു.​പി​യി​ലെ പ്രാ​ദേ​ശി​ക പ്ര​മു​ഖ​രാ​യ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യേ​യും ബി.​എ​സ്.​പി​യേ​യും കോ​ൺ​ഗ്ര​സ്​ പി​ന്ത​ള്ളി. കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​മാ​ശ്വ​സി​പ്പി​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി അ​ന്നു രാ​ത്രി ത​ന്നെ ല​ഖിം​പു​രി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത​ട​ക്കം അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളാ​ണ്​ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​െൻറ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്.

മോ​ദി, യോ​ഗി ഭ​ര​ണ​ത്തെ വെ​ല്ലു​വി​ളി​ക്കാ​നും അ​റ​സ്​​റ്റ്​ ഭ​യ​ക്കാ​തെ ത​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​നും പ്രി​യ​ങ്ക​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും സാ​ധി​ച്ചു. ക​ർ​ഷ​ക​രെ വ​ണ്ടി ഇ​ടി​പ്പി​ച്ചു കൊ​ന്ന​ത്​ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​പി​യി​ൽ മാ​ത്ര​മ​ല്ല, എ​ല്ലാ​യി​ട​ത്തൂം പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​ത്​ ബി.​ജെ.​പി​ക്ക്​ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന പ​രി​ക്ക്​ വ​ലു​താ​ണ്. പ്രി​യ​ങ്ക​യും രാ​ഹു​ലും മു​ന്നി​ട്ടി​റ​ങ്ങി​യ​ത്​ പ​ക്ഷേ, സം​സ്ഥാ​ന​ത്ത്​ രാ​ഷ്​​ട്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​ക്ക അ​വ​സ്ഥ​യി​ല​ല്ല കോ​ൺ​ഗ്ര​സ്.

സം​ഘ​ട​ന സം​വി​ധാ​നം അ​ത്ര​മേ​ൽ ദു​ർ​ബ​ല​മാ​ണ്. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്കം തോ​റ്റ​ത്​ അ​തു മൂ​ല​മാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നോ​ക്കി​യാ​ൽ നാ​ലാം സ്ഥാ​നം മാ​ത്ര​മാ​ണ്​ ഇ​ന്ന്​ യു.​പി​യി​ൽ കോ​ൺ​ഗ്ര​സി​നു​ള്ള​ത്. എ​ന്നാ​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​െൻറ ദു​ര​ന്ത​മു​ഖ​മാ​യി ല​ഖിം​പു​ർ മാ​റി​ക്ക​ഴി​ഞ്ഞു. ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ബി.​ജെ.​പി​ക്കെ​തി​രാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​കാ​ര​ത്തി​ൽ നി​ന്ന്​ മോ​ദി​ക്കെ​തി​രാ​യ പ​ട​പ്പു​റ​പ്പാ​ടി​നു​ള്ള ക​ള​മൊ​രു​ക്കു​ക കൂ​ടി​യാ​ണ്​ കോ​ൺ​ഗ്ര​സ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി​യി​ൽ പ്രി​യ​ങ്ക പ​​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ൻ​ജ​നാ​വ​ലി എ​ത്തി​യി​രു​ന്നു. ക​ർ​ഷ​ക സ​മ​ര നേ​താ​വ്​ രാ​കേ​ഷ്​ ടി​കാ​യ​ത്തു​മാ​യി യു.​പി പൊ​ലീ​സ്​ ഉ​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പു പ്ര​കാ​രം 45 ല​ക്ഷം രൂ​പ കൊ​ല്ല​​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന​തി​ൽ പ്ര​ശ്​​നം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന്​ പ​റ​ഞ്ഞു വെ​ച്ച​ത്​ കോ​ൺ​ഗ്ര​സാ​ണ്.

കേ​സി​ൽ മ​ന്ത്രി​പു​​ത്ര​െൻറ അ​റ​സ്​​റ്റ്​ അ​നി​വാ​ര്യ​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ ബി.​ജെ.​പി​യു​ടെ പ്ര​തി​രോ​ധം ദു​ർ​ബ​ല​മാ​ക്കി. ഇ​തി​നൊ​പ്പം, മ​ക​നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്.

ല​ഖിം​പു​ർ മു​ൻ​നി​ർ​ത്തി തി​ങ്ക​ളാ​ഴ്​​ച രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ്​ മൗ​ന​വ്ര​താ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പെ​​ട്ടെ​ന്നു നീ​ങ്ങി​യ കോ​ൺ​ഗ്ര​സി​നൊ​പ്പ​മെ​ത്താ​ൻ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്കോ, ബി.​എ​സ്.​പി​ക്കോ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​ക​ൾ​ക്കോ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​പ​ക്ഷ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലേ​ക്ക്​ അ​ത്​ കോ​ൺ​ഗ്ര​സി​നെ എ​ത്തി​ക്കു​മോ എ​ന്നാ​ണ്​ ദേ​​ശീ​യ രാ​ഷ്​​ട്രീ​യം ഉ​റ്റു​നോ​ക്കു​ന്ന​ത്. മോ​ദി​യാ​ക​​ട്ടെ, പ​രി​ക്കു മാ​റ്റാ​ൻ മ​ന്ത്രി​യു​ടെ രാ​ജി​യെ​ന്ന വ​ഴി തി​ര​ഞ്ഞെ​ടു​ത്തേ​ക്കും.

Tags:    
News Summary - Pathari BJP; Will Lakhimpur help Congress?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.