കർണാടകയിൽ കോൺഗ്രസ് ഒറ്റക്ക് ഭരിക്കും; ജനാധിപത്യത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഇതുവരെ കാണാത്ത ഐക്യത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തിയതെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക നിയമസഭയിലെ 224 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തെ ആ​കെ 5,24,11,557 വോ​ട്ട​ർ​മാ​രാണുള്ളത്. മേയ് 13ന് ഫലം പ്രഖ്യാപിക്കും. 

Tags:    
News Summary - will rule alone in Karnataka -KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.