മുംബൈ: അജിത് പവാറുമായി ചേർന്ന് സർക്കാറുണ്ടാക്കിയതിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് . പറയേണ്ടത് കൃത്യമായ സമയത്ത് പറയുമെന്ന് ഫഡ്നാവിസ് പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേ ഹം വ്യക്തമാക്കി. അജിത് പവാറുമായുള്ള ബന്ധത്തെകുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.
എൻ.സി.പി പിളർത്തി അജിത് പവാറിൻെറ പിന്തുണയോടെ സർക്കാരുണ്ടാക്കാനായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് ശ്രമിച്ചത്. തുടക്കത്തിൽ അജിത് പവാറിനൊപ്പം എം.എൽ.എമാരുണ്ടായിരുന്നുവെങ്കിലും ശരദ് പവാർ കളത്തിലിറങ്ങിയതോടെ അജിതിൻെറ പിന്തുണ കുറഞ്ഞു. ഇതോടെ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ രാജിവെച്ച് ഒഴിയാൻ ഫഡ്നാവിസ് നിർബന്ധിതനാവുകയായിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.