കാർ സബ്​വേയിലെ ​െവള്ളത്തിൽ മുങ്ങി; വനിത ഡോക്ടർ മരിച്ചു

കാർ സബ്​വേയിലെ ​െവള്ളത്തിൽ മുങ്ങി; വനിത ഡോക്ടർ മരിച്ചു

ചെന്നൈ: കാർ സബ്​വേയിലെ മഴവെള്ളത്തിൽ മുങ്ങി വാഹനം ഓടിച്ചിരുന്ന വനിത ഡോക്​ടർ മരിച്ചു. കൂടെയുണ്ടായിരുന്ന ഭർതൃ മാതാവ്​ ജയത്തെ നാട്ടുകാർ രക്ഷപ്പെടുത്തി.കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സർക്കാർ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ്​ (35) മരിച്ചത്​. പുതുക്കോട്ട ജില്ലയിലെ വെള്ളല്ലൂർ റെയിൽവേ സബ്​ വേയിലാണ്​​ അപകടം.

വെള്ളിയാഴ്​ച രാത്രി കനത്ത മഴയിൽ ഡോ. സത്യ ഒാടിച്ചിരുന്ന കാർ നാലടി ഉയരത്തിൽ കെട്ടിനിന്ന വെള്ളത്തിൽ കുടുങ്ങുകയായിരുന്നു. കാറിൽ വെള്ളം കയറിയ നിലയിൽ സീറ്റ്​ബെൽറ്റ്​ ഉൗരിമാറ്റാൻ കഴിയാതിരുന്നതാണ്​ മരണത്തിനു​ കാരണമായതെന്ന്​ പറയുന്നു. രക്ഷാപ്രവർത്തകർക്കും സീറ്റ്​ ബെൽറ്റ്​ ഉടൻ മാറ്റാൻ കഴിഞ്ഞിരുന്നില്ല.  

Tags:    
News Summary - Woman doctor dies after car gets stuck in water-filled railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.