ബംഗളൂരു: ബംഗളൂരുവിൽ വനിത ഡിവൈ.എസ്.പിയെ സുഹൃത്തിെൻറ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സി.ഐ.ഡി വിഭാഗം ഡിവൈ.എസ്.പിയായ വി. ലക്ഷ്മി(33)യെയാണ് വിനായക ലേഒൗട്ടിലുള്ള സുഹൃത്തിെൻറ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലക്ഷ്്മിയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പിതാവ് വെങ്കടേഷ് അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 2014 ബാച്ച് കെ.എസ്.പി.എസ്. ഉദ്യോഗസ്ഥയായ, കോലാര്‍ ജില്ലയിലെ മാസ്തി സ്വദേശിനിയായ വി. ലക്ഷ്മി 2017-ലാണ് സര്‍വിസില്‍ പ്രവേശിച്ചത്.
സൗത്ത് ബംഗളൂരുവിലെ കൊനനകുണ്ഡെയിൽ താമസിക്കുന്ന ലക്ഷ്മി ബുധനാഴ്ച രാത്രി ഡിന്നർ കഴിക്കുന്നതിനായാണ് വിനായക ലേഒൗട്ടിലുള്ള സുഹൃത്ത് മനുവിെൻറ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാത്രി ഏഴോടെ സുഹൃത്തിെൻറ വീട്ടിലെത്തിയ ലക്ഷ്മി രാത്രി പത്തോടെ മുറിക്കകത്ത് പ്രവേശിച്ച് അകത്തുനിന്ന് കുറ്റിയിട്ടു. ഏറെ നേരമായിട്ടും ലക്ഷ്മിയെ കാണാത്തതിനെ തുടർന്ന് വാതിൽ തകർത്ത് മനു അകത്തു കയറി. തുടർന്നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മനുവിനെയും കുടുംബാംഗങ്ങളെയും വിശദമായി ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.