യോഗിയുടെ റാലിക്കെത്തിയ യുവതിയുടെ ബുർഖ അഴിപ്പിച്ചു -VIDEO

ബല്ലിയ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ റാലിയിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ ബുർഖ പൊലീസ് നിർബന്ധിച്ച് അഴിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ജില്ലാ ഭരണകൂടമാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. 

യുവതിയുടെ ബുർഖ പൊലീസ് അഴിപ്പിക്കുന്നതിന്‍റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. ഈ സമയം യോഗി വേദിയിലെത്തിയിരുന്നു. 

സൈറ എന്ന യുവതിക്കാണ് ദുരിതം നേരിടേണ്ടിവന്നത്. എന്നാൽ താൻ ബി.ജെ.പിയുടെ പരിപാടികളിൽ ബുർഖ ധരിച്ച് തന്നെയാണ് പങ്കെടുക്കാറുള്ളതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, പൊലീസും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി എസ്.പിയോട് സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  എസ്.പി അറിയിച്ചു. 

റാലിയിൽ കറുത്ത കൊടികൾ ഉണ്ടായിരിക്കരുതെന്ന് നിർദേശമുണ്ടായിരുന്നുവെന്നും അതുകൊണ്ട് സംഭവിച്ചതാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

Tags:    
News Summary - Woman Forced to Remove Burqa at UP CM Yogi Adityanath's Rally-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.