മുംബൈ: മുംബൈയിൽ മാതാവിെൻറ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത് ഒമ്പതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടിൽനിന്ന് 83കാരിയായ വൃദ്ധയുടെ ഒമ്പതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. മാതാവ് മരിച്ച വിവരം 53കാരി ആരോടും പുറത്തുപറഞ്ഞിരുന്നില്ല. ബാന്ദ്രയിലെ ചുയിം വില്ലേജിലാണ് സംഭവം.
53കാരി വീടിെൻറ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നുവെന്ന അയൽവാസിയുടെ പരാതിയെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വൃദ്ധയുടെ മരണവിവരം പുറത്തറിയുന്നത്. 53കാരി മാതാവിെൻറ മൃതദേഹത്തിനൊപ്പം ഒറ്റക്കായിരുന്നു താമസം. കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെയാണ് വൃദ്ധ മരിച്ചതെന്ന് പൊലീസ് പറയുന്നു.
മകൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് അയൽവാസികൾ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. മാനസിക അസ്വാസ്ഥ്യമുള്ളതിനാലാണ് അമ്മയുടെ മരണവിവരം പുറത്തപറയാതിരുന്നതെന്നാണ് കരുതുന്നത്. കുറച്ചുവർഷങ്ങൾക്കുമുമ്പ് ഇവരുടെ വളർത്തുനായ് ചത്തപ്പോഴും ആരോടും പറയാതെ സൂക്ഷിച്ചുവെക്കുകയായിരുന്നു.
വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. മകളെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി. അമ്മയുടെ മരണവുമായി ബന്ധെപ്പട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായില്ലെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.