പട്ന: ബിഹാറിലെ പട്നയിൽ മൈനിങ് വകുപ്പിലെ ഉദ്യോഗസ്ഥ മണൽ മാഫിയയുടെ ആക്രമണത്തിനിരയായി. ഉദ്യോഗസ്ഥയെ വലിച്ചിഴച്ച് ആക്രമിക്കുന്ന ദൃശ്യം പുറത്തായി. സംഭവത്തിൽ 44 പേർ അറസ്റ്റിലായിട്ടുണ്ട്.
ബിഹ്ത നഗരത്തിലാണ് സംഭവം. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു. 10 - 15 പേരെയെങ്കിലും പുറത്തുവന്ന വീഡിയോയിൽ കാണാം. അസഭ്യം പറഞ്ഞും കല്ലെറിഞ്ഞുമായിരുന്നു ആക്രമണം.
പ്രദേശത്ത് മണൽ ഖനനവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ഒരു സംഘം സാമൂഹിക വിരുദ്ധർ ജില്ലാ മൈനിങ് ഓഫീസറെ ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുമുണ്ട് -പാട്‌ന വെസ്റ്റ് എസ്.പി രാജേഷ് കുമാർ പറഞ്ഞു.
സംഭവത്തിൽ 44 പേരെ അറസ്റ്റ് ചെയ്തതായും മൂന്ന് എഫ്.ഐ.ആറുകൾ ഫയൽ ചെയ്തതായും പൊലീസ് അറിയിച്ചു. കൂടുതൽ പേരെ പിടികൂടാനായി റെയ്ഡുകൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.