ന്യൂഡൽഹി: സ്ത്രീകൾക്ക് പൊതുഗതാഗത യാത്ര സംവിധാനം സൗജന്യമാക്കി ആം ആദ്മി പാർട്ടി സർക്കാർ. ബസിലും മെട്രോയിലും സ്ത്രീകൾക്ക് സൗജന്യയാത്ര സംവിധാനം നടപ്പാക്കുമെന്ന് തിങ്കളാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. പദ്ധതി മൂന്നുമാസത്തിനകം ആരംഭിക്കും. ഇതിനായി വർഷം 700 കോടി മാറ്റിവെക്കും. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനുമാണ് ഇത്തരമൊരു നീക്കമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ, അവക്കു കീഴിലുള്ള ക്ലസ്റ്റർ ബസുകൾ, മെട്രോ ട്രെയിനുകള്‍ എന്നിവയിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ജനങ്ങളുടെ നിര്‍ദേശം പരിഗണിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ യാത്ര പദ്ധതി ആര്‍ക്കും അധികഭാരം ഉണ്ടാക്കില്ല. ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. സാമ്പത്തികമായി ശേഷിയുള്ളവര്‍ ടിക്കറ്റ് എടുത്തുതന്നെ യാത്ര ചെയ്യണം. അവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. പാവപ്പെട്ടവര്‍ക്ക് ഇതിെൻറ പ്രയോജനം ലഭിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
യാത്ര സൗജന്യമാക്കിയ നടപടി സ്വാഗതം ചെയ്ത് നിരവധി സ്ത്രീകൾ രംഗത്തുവന്നു. അതേസമയം, കെജ്രിവാളിെൻറ തെരഞ്ഞെടുപ്പ് തട്ടിപ്പാണിതെന്ന് ബി.ജെ.പി ആരോപിച്ചു. മൊഹല്ല ക്ലിനിക്, മാസം 20,000 ലിറ്റർ സൗജന്യ വെള്ളം, വൈദ്യുതി നിരക്ക് കുത്തെന കുറക്കുക തുടങ്ങി വൻ ജനകീയ പദ്ധതികൾ സർക്കാർ ഡൽഹിയിൽ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.