ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 'യാസ്' ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തിയാർജിക്കും. പോർട്ട് ബ്ലെയറിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
'യാസ്' അതിതീവ്ര ചുഴലിക്കാറ്റായി മേയ് 26ഓടെ കരയിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷ, ബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരദ്വീപിനും സാഗർ ദ്വീപുകൾക്കും ഇടയിലായാണ് കാറ്റ് തീരപതനം നടത്തുക. ഈ സമയം മണിക്കൂറിൽ 185 കിലോമീറ്റർ വരെയാകാം കാറ്റിന്‍റെ പരമാവധി വേഗത എന്നാണ് കണക്കാക്കുന്നത്.
കാറ്റിന്‍റെ സഞ്ചാര പരിധിയിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വരില്ലെങ്കിലും ശക്തമായ കടൽക്ഷോഭവും മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. തീരമേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാറുകൾക്ക് നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും നാവികസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി തയ്യാറെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.