കാഠ്മണ്ഡു: പതഞ്ജലി തലവൻ രാംദേവിെൻറ രണ്ട് ടെലിവിഷൻ ചാനലുകൾക്കെതിരെ നേപ്പാൾ സർക്കാർ നടപടിയെടുത്തേക്കും. അനുവാദമില്ലാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് രാജ്യത്ത് ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.
ഈ കുറ്റങ്ങൾ തെളിഞ്ഞാൽ രണ്ടു ടെലിവിഷൻ ചാനലുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുതിർന്ന ഉദ്യോഗസഥൻ പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ -മാവോയിസ്റ്റ് സെൻറർ ചെയർമാൻ പുഷ്പ കമൽ ദഹലും സംയുക്തമായാണ് രാംദേവിെൻറ ആസ്ത നേപ്പാൾ ടി.വിയും പതഞ്ജലി നേപ്പാൾ ടി.വിയും ലോഞ്ച് ചെയ്തത്. രാംദേവിെൻറ അടുത്ത സഹായി ആചാര്യ ബാലകൃഷ്ണയും ചടങ്ങിൽ പങ്കെടുത്തിരുന്നു. മതപരവും യോഗയുമായി ബന്ധപ്പെട്ട പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നതിനാണ് രണ്ടു ചാനലുകളും.
എന്നാൽ, രാജ്യത്ത് പ്രവർത്തിക്കാനാവശ്യമായ ടെലിവിഷൻ ചാനൽ രജിസ്ട്രേഷന് ഇവ രണ്ടും അപേക്ഷിച്ചിട്ടില്ലെന്നും ചാനൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നേപ്പാളിലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് ഡയറക്ടർ ജനറൽ ഗോഗൻ ബഹദൂർ ഹമാൽ പറഞ്ഞു. രണ്ടു ചാനലുകളും നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷൻ ചാനലുകൾക്കായി കമ്പനി രജിസ്ട്രാർ ഓഫിസിൽ വേരിഫിക്കേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചാനലുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ അനുമതികൾക്കായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പതഞ്ജലി വ്യക്തമാക്കി. ടെലിവിഷൻ ചാനലുകൾ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. സാങ്കേതിക തയാറെടുപ്പുകൾ മാത്രമാണ് ആരംഭിച്ചത്. ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് ഓഫിസ് കെട്ടിടം ഉദ്ഘാടനം മാത്രമാണ് നടന്നതെന്നും പതഞ്ജലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.