ലഖ്നോ: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ദലിത് വോട്ടിൽ കണുനട്ട് ഡോ. ബി.ആർ അംബേദ്കറിനായി സ്മാരകം പണിയാൻ ഒരുങ്ങി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻമുഖ്യമന്ത്രി മായാവതി നിർമ്മിച്ച അംബേദ്കർ സ്മാരകത്തോട് കിടപിടിക്കുന്ന കെട്ടിടവും സ്മാരകവുമാണ് നിർമിക്കുന്നത്.
അംബേദ്കറുടെ 25 അടി ഉയരമുള്ള പ്രതിമ, 750 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, മ്യൂസിയം, ഗവേഷണ കേന്ദ്രം എന്നിവയാണ് അംബേദ്കർ സാംസ്കാരിക കേന്ദ്രത്തിൽ ഒരുക്കുക. സാംസ്കാരിക വകുപ്പാണ് സ്മാരകം പണിയാനുള്ള നിർദേശം നൽകിയത്. ഇതിനുള്ള സ്ഥലത്തിന് യു.പി മന്ത്രിസഭ വെള്ളിയാഴ്ച അനുമതി നൽകി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജൂൺ 29 ന് രാവിലെ 11 ന് ലഖ്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിൽ അംബേദ്കർ കൾച്ചറൽ സെന്‍ററിന്‍റെ ശിലാസ്ഥാപനം നിർവഹിക്കും. മുഖ്യമന്ത്രി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.