ലഖ്നോ: ഉത്തർപ്രദേശിലെ 17 പിന്നാക്ക വിഭാഗങ്ങൾക്ക് പട്ടികജാതി (എസ്.സി) സർട്ടിഫിക്കറ്റ് നൽകാനുള്ള യോഗി ആദിത്യനാഥ് സർക്കാറിെൻറ തീരുമാനം ഭരണഘടനവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ.
ഏറ്റവും പിന്നാക്ക ജാതികൾ (എം.ബി.സി) എന്ന വിഭാഗത്തിൽപെടുത്തിയ 17 വിഭാഗങ്ങൾക്ക് എസ്.സി സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം നിലവിലെ കോടതി വിധികൾ അനുസരിച്ച് നിലനിൽക്കുന്നതല്ലെന്നും അതുകൊണ്ടുതന്നെ ഇതു പിൻവലിക്കാൻ യു.പി സർക്കാറിനോട് അഭ്യർഥിക്കുമെന്നും കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രി താവർചന്ദ് ഗെഹ്ലോട്ട് രാജ്യസഭയിൽ അറിയിച്ചു. ഭരണഘടനയെ മറികടന്നുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി, ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) എം.പി സതീഷ്ചന്ദ്ര രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ മറുപടി.
ഭരണഘടനയുടെ 341 വകുപ്പുപ്രകാരം, രാഷ്ട്രപതിയുടെ വിജ്ഞാപനമില്ലാതെ എസ്.സി പട്ടികയിൽ മാറ്റം വരുത്താനോ കൂട്ടിച്ചേർക്കൽ നടത്താനോ പാടില്ല എന്ന വ്യവസ്ഥ സതീഷ്ചന്ദ്ര ചൂണ്ടിക്കാട്ടി. സംഭവത്തിൽ യു.പി സർക്കാറിനെ വിമർശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.