ഹൈദരാബാദ്: മുസ്‍ലിം യുവാവിന്റെ പരാതി പരിഹരിക്കാൻ വിസമ്മതിച്ച ബി.ജെ.പി എം.എൽ.എ പ്രദീപ് ചൗധരിയുടെ നടപടി വിവാദത്തിൽ. യു.പിയിലെ ലോക്കൽ റേഷൻ ഡീലറുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് സഹായമഭ്യർഥിച്ചാണ് ഫസലു എം.എൽ.എയെ കാണാൻ എത്തിയത്. എന്നാൽ, വോട്ട് ചെയ്തില്ലെന്ന് പറഞ്ഞ് എം.എൽ.എ പ്രശ്നം പരിഹരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ ബുദ്ധിമുട്ട് ഫസലു വിവരിക്കുമ്പോൾ പേര് ചോദിച്ചതിന് ശേഷം എം.എൽ.എ ഇടപെടുകയായിരുന്നു. തുടർന്ന് ഫസലുവിന് വേണ്ടി ശിപാർശ ചെയ്യില്ലെന്ന് എം.എൽ.എ അറിയിച്ചു. എനിക്ക് ഒരു വോട്ട് പോലും നിങ്ങളിൽ നിന്ന് ലഭിച്ചില്ല. നിങ്ങൾക്ക് ഞാൻ കശുവണ്ടിയും പിസ്തയും ബദാമും നൽകി. എന്നിട്ടും നിങ്ങൾ എനിക്ക് വോട്ട് ചെയ്തില്ലെന്നും എം.എൽ.എ പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ എങ്ങനെയാണ് ജനങ്ങളോട് ഇടപെടുന്നത് എന്നത് സംബന്ധിച്ച് ചില ചോദ്യങ്ങൾ വിഡിയോ ഉയർത്തുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വന്നു.
യു.പിയിൽ ബി.ജെ.പി ജനപ്രതിനിധികൾ ന്യൂനപക്ഷങ്ങളോട് ഇടപെടുന്നത് സംബന്ധിച്ച് നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.