ബദോഹി(യുപി): വീട്ടുകാരെ കബളിപ്പിച്ച് പണം തട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയ യു പി സ്വദേശിയായ യുവാവിനെ മഹാരാഷ്ട്ര പോലീസ് പിടികൂടി. പോലീസിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മാർച്ച് ഏഴിന് 28കാരനായ പ്രദീപ് ചൗഹാൻ പിതാവിനെ ഫോണിൽ വിളിച്ച് തന്നെ ആരോ തട്ടികൊണ്ടു പോയെന്ന് പറഞ്ഞ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഭയന്നുപോയ പിതാവ് രമ ശങ്കർ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഹിഞ്ചേവാഡി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിൻറെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ സ്വയം വീടുവിട്ടിറങ്ങിയതാണെന്നും ആരും തട്ടികൊണ്ടുപോയിട്ടില്ലെന്നും യുവാവ് പറഞ്ഞു.
പിതാവിൽ നിന്ന് പണം തട്ടുന്നതിനു വേണ്ടിയാണ് താൻ ഇത്തരത്തിൽ ഫോൺ ചെയ്തതെന്ന് യുവാവ് സമ്മതിച്ചതായി പോലീസ് അറിയിച്ചു. എന്തായാലും മകന്റെ തെറ്റ് അംഗീകരിച്ച് പിതാവ് തന്നെ ജാമ്യത്തിനായി മുൻകൈയെടുത്തിറങ്ങി. ജാമ്യത്തിലിറക്കുന്നതിനായി പണവും കെട്ടിവച്ചു. ഭാരതീയ ന്യായ സംഹിതയ്ക്ക് കീിഴിൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നിലവിൽ പോലീസ് യുവാവിന് മേൽ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.